പോ​ളിം​ഗ് ഓ​ഫീ​സ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം
Friday, April 26, 2024 10:50 PM IST
ചെ​ങ്ങ​ന്നൂ​ർ: മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ചെ​ങ്ങ​ന്നൂ​രി​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ​ക്ക് ഡ്യൂ​ട്ടി​ക്കി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ ശേ​ഷം മ​റ്റൊ​രാ​ൾ​ക്ക് പ​ക​രം ചു​മ​ത​ല ന​ൽ​കി.

മു​ള​ക്കു​ഴ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ തി​രു​വ​ൻ​വ​ണ്ടൂ​ർ കൃ​ഷി അ​സി​സ്റ്റ​ൻ​റ് സ​ജീ​വി​ന് ആ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​ത്. സ​ജീ​വി​നെ ആ​ർ ഡി ​ഒ നി​ർ​മ്മ​ൽ​കു​മാ​റി​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ട​ൻ​ത​ന്നെ ജി​ല്ലാ ഗ​വ: ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​ക​രം ചു​മ​ത​ല മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ന് ന​ൽ​കി , പോ​ളിം​ഗ് ന​ട​പ​ടി ക്ര​മ​ങ്ങ​ൾ തു​ട​ർ​ന്നു.

തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ ക​ന​ത്ത പോ​ളിം​ഗ്

തു​റ​വൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ ക​ന​ത്ത പോ​ളിം​ഗ്. ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​യാ​യ പ​ള്ളി​ത്തോ​ട്ട് മു​ത​ൽ തെ​ക്ക്ക​രു​നാ​ഗ​പ്പ​ള്ളി വ​രെ​യു​ള്ള തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ രാ​വി​ലെ മു​ത​ൽ എ​ല്ലാ ബൂ​ത്തു​ക​ളി​ലും നീ​ണ്ട ക്യൂ​വാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. തീ​ര​ദേ​ശ​മേ​ഖ​ല​യി​ലെ പ​ല​സ്ഥ​ല​ങ്ങ​ളി​ലും വോ​ട്ടിം​ഗ് പ്ര​വ​ർ​ത്ത​നം മ​ന്ദ​ഗ​തി​യി​ൽ ആ​യ​താ​ണ് വൈ​കി പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ മു​ന്നി​ൽ ക്യു ​അ​നു​ഭ​വ​പ്പെ​ടാ​ൻ കാ​ര​ണം. അ​രൂ​ർ മേ​ഖ​ല​യി​ൽ ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​ച്ചാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. ച​ന്തി​രൂ​ർ എ​ൽ​പി സ്കൂ​ളി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ കേ​ടാ​യ​ത് മൂ​ലം ര​ണ്ടു​മ​ണി​ക്കൂ​റോ​ളം തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​ത്തി​വ​ച്ചു. തു​ട​ർ​ന്ന് മ​റ്റൊ​രു മെ​ഷീ​ൻ സ്ഥാ​പി​ച്ചാ​ണ് വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്.

തു​റ​വൂ​ർ എ​ൽ​പി സ്കൂ​ളി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ലാ​ത്തി വീ​ശി​യ​തൊ​ഴി​ച്ചാ​ൽ സ​മാ​ധാ​ന​പ​ര​മാ​യാ​ണ് അ​രൂ​ർ മേ​ഖ​ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.