കോട്ടയം: കോട്ടയം ലോക്സഭ മണ്ഡലത്തില്‍ 65.60 ശതമാനം പോളിംഗ്. ഏറ്റവും കൂടുതല്‍ പോളിംഗ് വൈക്കത്താണ് 71.68 ശതമാനം. ഏറ്റവും കുറവ് കടുത്തുരുത്തിയിലാണ്, 62.28 ശതമാനം. 12,54,823 വോട്ടര്‍മാരില്‍ 8,23,249 പേര് വോട്ടുചെയ്തു. 6,07,502 പുരുഷവോട്ടര്‍മാരില്‍ 4,18,501 പേരും (68.88 ശതമാനം) 6,47,306 സ്ത്രീ വോട്ടര്‍മാരില്‍ 4,04,742 പേരും (62.52ശതമാനം) 15 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരില്‍ ആറു പേരും (40 ശതമാനം) വോട്ടുരേഖപ്പെടുത്തി.
വിവിധ നിയമസഭാ
മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം ചുവടെ
(അന്തിമ കണക്കല്ല)
- പിറവം-65.73,
- പാലാ- 63.99,
- കടുത്തുരുത്തി-62.28
- വൈക്കം-71.68,
- ഏറ്റുമാനൂര്‍-66.37
- കോട്ടയം- 64.87
- പുതുപ്പള്ളി-65