ഉദയഗിരി: അഴിമതിയിൽ മുങ്ങിക്കുളിച്ച പിണറായി വിജയൻ സർക്കാർ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുർബലമായ സർക്കാറായി മാറിയെന്ന് റോജി എം.ജോൺ എംഎൽഎ. യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഉദയഗിരി അരിവിളഞ്ഞ പൊയിലിൽ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
ഡിൽജോ മൈലപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. തോമസ് വെക്കത്താനം, ബിജു പുളിയൻതൊട്ടി, നിഷ സോമൻ, ജോയിച്ചൻ പള്ളിയാലിൽ, ജോസ് പറയൻകുഴി, ബെന്നി പീടിയേക്കൽ, ഷെന്നി മാങ്കോട്ടിൽ , രഞ്ജിത്ത് ഇരുപ്പക്കാട്ട് എന്നിവർ പ്രസംഗിച്ചു.
പയ്യാവൂർ: ചെങ്ങളായി അരിമ്പ്രയിൽ സംഘടിപ്പിച്ച യുഡിഎഫ് കുടുംബ സംഗമം കെപിസിസി സെക്രട്ടറി ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. ആഷിക് ചെങ്ങളായി അധ്യക്ഷത വഹിച്ചു. ടി.എൻ.എ. ഖാദർ മുഖ്യപ്രഭാഷണം നടത്തി. പി.പി. ഖാദർ, ടി. രാജ്കുമാർ, ഹൈദ്രോസ് ഹാജി, കെ.പി. മുത്തലിബ്, നബീസ, സഫൂറ, റംലത്, സി. ഖാദർ, ഹരീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.