വാ​ഹ​നാ​പ​ക​ടത്തിൽ മൂ​ന്നുപേ​ർ​ക്കു പ​രി​ക്ക്
Monday, April 22, 2024 1:24 AM IST
മ​ട്ട​ന്നൂ​ർ: ചാ​വ​ശേ​രി വ​ളോ​ര കു​ന്നി​ൽ വാ​ഹ​നാ​പ​ക​ടം. സ്കൂ​ട്ടർ യാ​ത്ര​ികർ ഉ​ൾ​പ്പെ​ടെ മൂ​ന്നുപേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ലേ​ക്ക് ഇ​രി​ട്ടി ഭാ​ഗ​ത്ത് നി​ന്നും മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വി​വാ​ഹ പാ​ർ​ട്ടി സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. വ​ഴി​യോ​ര ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ൽ വെ​ള്ളം കു​ടി​ക്കു​ന്ന​തി​ന് നി​ർ​ത്തി​യി​ട്ട കാ​റി​ലാ​ണ് മ​റ്റൊ​രു കാ​റി​ടി​ച്ച​ത്.

കാ​റി​ന് പി​ന്നി​ൽ നി​ർ​ത്തി​യി​ട്ട ര​ണ്ടു സ്കൂ​ട്ട​റുകളിലും കാ​റി​ടി​ച്ചു. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു പേ​ർ​ക്കും കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ലേ​ക്ക് മാ​റ്റി. വ​ഴി​യോ​ര ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ കാ​ര​ണം റോ​ഡ​രി​കി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ർ​ത്തി​യി​ടു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ഇ​ള​നീ​ർ വി​ല്പ​ന ന​ട​ത്തു​ന്ന സ്റ്റാ​ളി​ലും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.