ഒ​ന്ന​ര​ കി​ലോ​മീ​റ്റ​ർ വെ​റും കു​ണ്ടും​കു​ഴി​യും !
Monday, April 22, 2024 1:24 AM IST
അ​ല​ക്സ് ന​ഗ​ർ: അ​ല​ക്സ് ന​ഗ​ർ-​കാ​ഞ്ഞി​ലേ​രി പാ​ലം തു​റ​ന്നി​ട്ടും റോ​ഡ് വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​കാ​തെ കി​ട​ക്കു​ക​യാ​ണ്. അ​ല​ക്സ് ന​ഗ​റി​ൽ നി​ന്ന് ഐ​ച്ചേ​രി വ​രെ​യു​ള്ള ഒ​ന്ന​ര​ക്കി​ലോ​മീ​റ്റ​ർ റോ​ഡ്‌ ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. റോ​ഡ് വി​ക​സി​പ്പി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ലെ അ​ല​ക്സ് ന​ഗ​ർ-​കാ​ഞ്ഞി​ലേ​രി പാ​ലം തു​റ​ന്നി​ട്ടും വെ​റും ര​ണ്ട​ര കി​ലോ​മീ​റ്റ​ർ റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. ഒ​ടു​വി​ൽ വി​വി​ധ ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് 30 ല​ക്ഷം ചെ​ല​വി​ട്ട് ഐ​ച്ചേ​രി മു​ത​ൽ മാ​പ്പി​നി വ​രെ ടാ​റിം​ഗ് ന​ട​ത്തി. പ​ക്ഷെ ബാ​ക്കി ഒ​ന്ന​ര​കി​ലോ​മീ​റ്റ​ർ എ​ന്ന് ടാ​റിം​ഗ് ന​ട​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്.

നി​ര​വ​ധി പ​രാ​തി​ക​ൾ​ക്കും നി​വേ​ദ​ന​ങ്ങ​ൾ​ക്കും ശേ​ഷ​മാ​ണ് കു​ടി​യേ​റ്റ പ്ര​ദേ​ശ​മാ​യ അ​ല​ക്സ് ന​ഗ​റി​നെ​യും കാ​ഞ്ഞി​ലേ​രി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന കോ​ൺ​ക്രീ​റ്റ് പാ​ലം തു​റ​ന്നു കൊ​ടു​ത്ത​ത്. പാ​ല​ത്തി​ന്‍റെ ആ​ദ്യ ടെ​ണ്ട​റി​ൽ ഐ​ച്ചേ​രി-​അ​ല​ക്സ് ന​ഗ​ർ റോ​ഡ് നി​ർ​മാ​ണ​വും ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

അ​ല​ക്സ് ന​ഗ​ർ പാ​ലം വ​ന്ന​തോ​ടെ കാ​ഞ്ഞി​ലേ​രി, മൈ​ക്കി​ൾ​ഗി​രി, ഇ​രൂ​ഡ് ഭാ​ഗ​ങ്ങ​ളിലു​ള്ള​വ​ർ​ക്ക് ഐ​ച്ചേ​രി, പ​യ്യാ​വൂ​ർ, ശ്രീ​ക​ണ്ഠ​പു​രം ഭാ​ഗ​ങ്ങ​ളി​ലെ​ത്താ​ൻ എ​ളു​പ്പ​​മാ​ണ്.

ക​ണി​യാ​ർവ​യ​ൽ-കാ​ഞ്ഞി​ലേ​രി-ഉ​ളി​ക്ക​ൽ റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ അ​ല​ക്സ് ന​ഗ​ർ ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ഉ​ളി​ക്ക​ലി​ലേ​ക്കും ക​ണി​യാ​ർ വ​യ​ലി​ലേ​ക്കും എ​ത്താ​നാ​യി​ട്ടു​ണ്ട്.