1866 ബൂ​ത്തു​ക​ളി​ലാ​യി 2664 കാ​മ​റ​ക​ള്‍; ജി​ല്ല​യി​ല്‍ 100 ശ​ത​മാ​നം വെ​ബ്കാ​സ്റ്റിം​ഗ്
Tuesday, April 23, 2024 7:56 AM IST
ക​ണ്ണൂ​ര്‍: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​നം. 1866 ബൂ​ത്തു​ക​ളി​ലാ​യി 2664 കാ​മ​റ​ക​ളാ​ണ് സ​ജ്ജ​മാ​ക്കു​ക. ഇ​വ ക​ള​ക്ട​റേ​റ്റി​ലെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്ന് നി​രീ​ക്ഷി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​മാ​ക്കു​ക, നി​യ​മ​ലം​ഘ​നം, ക​ള്ള​വോ​ട്ട് എ​ന്നി​വ ത​ട​യു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് വെ​ബ് കാ​സ്റ്റിം​ഗ് ന​ട​ത്തു​ന്ന​ത്. ഇ​ന്‍റ​ര്‍​നെ​റ്റ് സ​ഹാ​യ​ത്തോ​ടെ ശ​ബ്ദം ഉ​ള്‍​പ്പെ​ടെ റെ​ക്കോ​ര്‍​ഡ് ചെ​യ്യു​ന്ന ഫോ​ര്‍ ജി ​കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ക്കു​ക. പ​ക​ര്‍​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സെ​ര്‍​വ​റി​ല്‍ റെ​ക്കോ​ര്‍​ഡ് ചെ​യ്യ​പ്പെ​ടും. ഓ​ഫാ​ക്കാ​ന്‍ ആ​കാ​ത്ത വി​ധം സീ​ല്‍ ചെ​യ്യു​ന്ന കാ​മ​റ കേ​ടു​പാ​ട് വ​രു​ത്തി​യാ​ലും അ​തു​വ​രെ​യു​ള്ള ദ്യ​ശ്യ​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി​രി​ക്കും.

കാ​മ​റ പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​യാ​ല്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്നും മ​ന​സി​ലാ​ക്കാ​നാ​കും. ഇ​ത് ഉ​ട​ന്‍ ടെ​ക്‌​നി​ക്ക​ല്‍ സം​ഘ​മെ​ത്തി പ​രി​ഹ​രി​ക്കും.

ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ത്യേ​ക സെ​ര്‍​വ​ര്‍ വ​ഴി​യാ​ണ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ല​ഭി​ക്കു​ക. വ​ലി​യ സ്‌​ക്രീ​നു​ക​ളും ലാ​പ്‌​ടോ​പു​ക​ളും ഉ​പ​യോ​ഗി​ച്ച് ഇ​വ നി​രീ​ക്ഷി​ക്കാ​ന്‍ 90 മോ​ണി​റ്റ​റിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രും 15 സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രു​മു​ണ്ടാ​കും. സാ​ങ്കേ​തി​ക സ​ഹാ​യ​ത്തി​നാ​യി 15 പേ​ര​ട​ങ്ങി​യ ടെ​ക്‌​നി​ക്ക​ല്‍ സം​ഘ​വു​മു​ണ്ടാ​കും. 16 ബൂ​ത്തു​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഒ​രാ​ള്‍ നി​രീ​ക്ഷി​ക്കു​ക. ക​ള്ള​വോ​ട്ട്, ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​നം, പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രു​ടെ​യും പ്ര​വ​ര്‍​ത്ത​നം, ബാ​ഹ്യ ഇ​ട​പെ​ട​ല്‍, അ​നു​വ​ദ​നീ​യ​മ​ല്ലാ​തെ ബൂ​ത്തു​ക​ളി​ലേ​ക്ക് ആ​ളു​ക​ള്‍ പ്ര​വേ​ശി​ക്കു​ന്ന​ത്, അ​നാ​വ​ശ്യ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം തു​ട​ങ്ങി ബൂ​ത്തി​ലെ മു​ഴു​വ​ന്‍ കാ​ര്യ​ങ്ങ​ളും നി​രീ​ക്ഷി​ക്കും.

പ്ര​ശ്‌​ന​സാ​ധ്യ​ത ബൂ​ത്തു​ക​ളി​ല്‍ അ​ക​ത്തും പു​റ​ത്തു​മാ​യി ര​ണ്ടു കാ​മ​റ​യും മ​റ്റി​ട​ങ്ങ​ളി​ല്‍ ഒ​ന്നു വീ​ത​വു​മാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. അ​സാ​ധാ​ര​ണ​മാ​യ കാ​ര്യ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ മോ​ണി​റ്റ​റിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സൂ​പ്പ​ര്‍​വൈ​സ​റു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തും.

സൂ​പ്പ​ര്‍​വൈ​സ​ര്‍ ബൂ​ത്തി​ലെ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റെ അ​റി​യി​ക്കു​ക​യും ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍​ക്കാ​യി മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ക​ണ്‍​ട്രോ​ള്‍ റൂ​മി​ലു​ണ്ടാ​കും.

രാ​വി​ലെ മോ​ക്‌​പോ​ള്‍ ആ​രം​ഭി​ക്കു​ന്ന സ​മ​യം മു​ത​ല്‍ വോ​ട്ടിം​ഗ് അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഇ​വ​ര്‍ സ​മാ​ന രീ​തി​യി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ക. തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലും ദൃ​ശ്യ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കും.

ബൂ​ത്തു​ക​ളി​ല്‍ കാ​മ​റ ഘ​ടി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നാ​ളെ ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്തും.വെ​ബ്കാ​സ്റ്റിം​ഗി​ന്‍റെ നോ​ഡ​ല്‍ ഓ​ഫീ​സ​റും പി ​ഡ​ബ്ല്യൂ ഡി ​ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റു​മാ​യ ടോ​മി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്തി​ക്കു​ക.

നി​രീ​ക്ഷ​ണ സം​ഘ​ത്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി. മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍ അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍, വെ​ബ്കാ​സ്റ്റിം​ഗ് ടീം ​അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഇ. ​വൈ​ശാ​ഖ് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു.

അ​വ​സാ​ന​ഘ​ട്ട പ​രി​ശീ​ല​നം ഇ​ന്ന്

ക​ണ്ണൂ​ര്‍: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശീ​ല​ന​ത്തി​ലും പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത ജി​ല്ല​യി​ലെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി ഇ​ന്ന് അ​വ​സാ​ന ഘ​ട്ട പ​രി​ശീ​ല​നം ന​ല്‍​കും.

രാ​വി​ലെ 10ന് ​ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ല്‍ ഇ​തു​വ​രെ ഹാ​ജ​രാ​കാ​ത്ത മു​ഴു​വ​ന്‍ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.