ജി​ല്ലാ ഫു​ട്ബോ​ൾ: ജ​ന​ത സ്പോ​ർ​ട്സ് ക്ല​ബി​ന് ജ​യം
Monday, April 22, 2024 1:24 AM IST
ക​ണ്ണൂ​ർ: ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ജി​ല്ലാ ഫൂ​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​വ​രു​ന്ന ലീ​ഗ് മ​ത്സ​ര​ത്തി​ലെ സീ​നി​യ​ർ സൂ​പ്പ​ർ ഡി​വി​ഷ​ൻ ലീ​ഗി​ൽ കൂ​ത്തു​പ​റ​ന്പ് ബ്ര​ദേ​ഴ്സും യം​ഗ് ചല​ഞ്ചേ​ഴ്സ് സ്പോ​ർ​ട്സ് മ​യ്യി​ലും ത​മ്മി​ലു​ള്ള മ​ത്സ​രം സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു.

ര​ണ്ടാ​മ​ത് ന​ട​ന്ന സീ​നി​യ​ർ ഡി​വി​ഷ​ൻ ലീ​ഗി​ൽ കാ​ഞ്ഞി​രോ​ട് ജ​ന​ത സ്പോ​ർ​ട്സ് ക്ല​ബ് ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ല​ക്കി ബോ​യ്സ് ക​ണ്ണൂ​രി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. കു​ത്തു​പ​റ​മ്പ് ബ്ര​ദേ​ർ​സും യം​ഗ് ചാ​ല​ഞ്ചേ​ഴ്സും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ നേ​ടി. ബ്ര​ദേ​ഴ്സി​ന് വേ​ണ്ടി പ​വാ​സ് ഹെ​ഡ്ഡ​റി​ലൂ​ടെ ഒ​രു ഗോ​ൾ നേ​ടി​യ​പ്പോ​ൾ യം​ഗ് ചാ​ല​ഞ്ചേ​ഴ്സി​ന് വേ​ണ്ടി മു​സീ​ദ് ഗോ​ൾ നേ​ടി.

സീ​നി​യ​ർ ഡി​വി​ഷ​ൻ ലീ​ഗി​ൽ ക​ളി​യു​ടെ ര​ണ്ടാം പ​കു​തി​യി​ൽ ജ​ന​താ സ്പോ​ർ​ട്സ് ക്ല​ബി​ന് വേ​ണ്ടി റ​മീ​സും ന​വാ​ഫും പെ​നാ​ൽ​ട്ടി​യി​ലൂ​ടെ ജാ​സി​നും ഗോ​ളു​ക​ൾ നേ​ടി. മി​ക​ച്ച ക​ളി​ക്കാ​രാ​യി യം​ഗ് ചാ​ല​ഞ്ചേ​ഴ്സി​ന്‍റെ മൂ​സീ​ദി​നെ​യും ജ​ന​താ സ്പോ​ർ​ട്സി​ന്‍റ റ​മീ​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
ഇ​ന്ന് ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നി​ന് സീ​നി​യ​ർ ഡി​വി​ഷ​നി​ൽ സ്പോ​ർ​ട്സ് ഡ​വ​ല​പ്പ്മെ​ന്‍റ് ട്ര​സ്റ്റ് ക​ണ്ണൂ​ർ ല​ക്കി സ്റ്റാ​റി​നെ​യും അ​ഞ്ചി​ന് ന​ട​ക്കു​ന്ന സീ​നി​യ​ർ സൂ​പ്പ​ർ ഡി​വി​ഷ​നി​ൽ പ​യ്യ​ന്നൂ​ർ കോ​ള​ജ് ജിം​ഖാ​ന എ​ഫ്സി ക​ണ്ണൂ​രി​നെ​യും നേ​രി​ടും.