ക​ണ്ണൂ​രി​ൽ ആ​ദ്യ​മാ​യി സ്കൂ​ബാ ഡൈ​വിം​ഗും അ​ക്രേ​ലി​ക് ട​ണ​ൽ അ​ക്വേ​റി​യ​വും
Sunday, April 21, 2024 7:23 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ആ​ദ്യ​മാ​യി സ്കൂ​ബാ ഡൈ​വിം​ഗും അ​ക്രേ​ലി​ക് ട​ണ​ൽ അ​ക്വേ​റി​യ​വു​മാ​യി മ​റൈ​ൻ എ​ക്സ്പോ ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. ക​ണ്ണൂ​ർ പോ​ലീ​സ് മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന എ​ക്സ്പോ​യി​ൽ 200 അ​ടി നീ​ള​ത്തി​ൽ അ​ണ്ട​ർ വാ​ട്ട​ർ അ​ക്രേ​ലി​ക് ഗ്ലാ​സ് ട​ണ​ലും 400 അ​ടി നീ​ള​ത്തി​ൽ മ​റ്റ് അ​ക്വേ​റി​യ​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

വൈ​വി​ധ്യ​ങ്ങ​ളാ​യ വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളു​മാ​യ ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന മ​ത്സ്യ​ങ്ങ​ൾ ഇ​വി​ടു​ത്തെ അ​ക്വേ​റി​യ​ത്തി​ലു​ണ്ട്. അ​രാ​പൈ​മ, ലി​ഗെ​റ്റ​റ​ർ​ഗാ​ർ, തം​പാ​ക്വി, സ്നേ​ക്ക് ഹെ​ഡ് മു​റ​ൽ ബേ​ബീ​സ്, കോ​യീ കാ​ർ​പ്പ് ബാ​ർ​ബ​ർ ഫി​ഷ്, ഒ​സ്കാ​ർ​പ്പ്, ഏ​യ്ഞ്ച​ൽ ഫി​ഷ്, ഗൗ​ത​മി, നി​യോ​ണ്‍ ടെ​ട്രാ, ടൈ​ഗ​ർ ഫി​ഷ്, സീ​ബ്രാ ഫി​ഷ്, അ​ക്കാ​ര ബ്ലൂ, ​ത്രീ സ്പോ​ട്ട് ഗ​വാ​മി, ഗൗ​ര​മി, ഡീ​സെ​ന്‍റ് ഷാ​ർ​ക്ക്, ബ്ലാ​ക്ക് മൂ​ണ്‍, ഒ​റെ​ൻ​ഡാ​ഗോ​ൾ​ഡ്, റെ​ഡ് ടെ​യ്ൽ കാ​റ്റ്ഫി​ഷ്, ടൈ​ഗ​ർ ഷ​വ​ൽ​നോ​സ് കാ​ർ​ഫി​ഷ്, ക്ലൗ​ഡി കാ​റ്റ്ഷാ​ർ​ക്ക്, ക്ലൗ​ണ്‍​ഫി​ഷ്, സീ ​അ​നി​മ​ൻ, ബ്ലൂ ​സ്ടീ​ക്ക്, ഗ്രോ​ബി, വ്റാ​സ്, ബ​ട്ട​ർ​ഫ്ളൈ ഫി​ഷ്, മ​റൈ​ൻ ഈ​ൽ, റെ​ഡ് ടെ​യ്ൽ ബ​ട്ട​ർ​ഫ്ളൈ ഫി​ഷ്, സ്ട്രി​യാ​റ്റ​സ് ക്ലൗ​ഡി കാ​റ്റ്ഷാ​ർ​ക്ക്, സ്ട്രൈ​റ്റ​സ് ബ്ലോ​ച്ചി, പി​രാ​ന, ക​ട​ൽ മ​ൽ​സ്യ​ങ്ങ​ളാ​യ ബ​ട്ട​ർ​ഫ്ളൈ, ബാ​റ്റ്ഫി​ഷ്, സ്റ്റാ​ർ​ഹ​ണി​മൂ​ണ്‍, വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലു​ള​ള ഡി​സ്ക​സ്, ശു​ദ്ധ​ജ​ല​ത്തി​ൽ ജീ​വി​ക്കു​ന്ന ഷാ​ർ​ക്ക്, വി​ദേ​ശി​യാ​യ തെ​ര​ണ്ടി തു​ട​ങ്ങി ആ​യി​ര​ത്തി​ൽ​പ​രം മീ​നു​ക​ളും അ​ക്രേ​ലി​ക് അ​ക്വേ​റി​യ​ത്തി​ലൂ​ടെ ക​യ്യെ​ത്തും ദൂ​ര​ത്ത് ക​ണ്ടാ​സ്വ​ദി​ക്കാം.

ഡോ. ​എ.​പി.​ജെ അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ ജീ​വ​ച​രി​ത്ര​ത്തി​ന്‍റെ ചി​ല അ​വി​സ്മ​ര​ണീ​യ കാ​ഴ്ച​ക​ൾ ഈ ​പ​വ​ലി​യ​നി​ൽ ന​മു​ക്ക് കാ​ണാം. ച​ലി​ക്കു​ന്ന വ​ന്യ റോ​ബോ​ട്ടി​ക് മൃ​ഗ​ങ്ങ​ളു​ടെ വി​ശാ​ല​മാ​യ പ​വ​ലി​യ​നി​ൽ റൈ​നോ​സോ​റ​സ്, ഹി​പ്പോ​പ്പൊ​ട്ടാ​മ​സ്, ആ​ഫ്രി​ക്ക​ൻ ആ​ന, കു​തി​ര, ഗൊ​റി​ല്ല, സീ​ബ്ര, ഇ​ന്ത്യ​ൻ ആ​ന, മാ​ൻ, ഒ​ട്ട​കം, ക​ര​ടി, കം​ഗാ​രു എ​ന്നീ വി​വി​ധ ത​രം മൃ​ഗ​ങ്ങ​ളു​ടെ രൂ​പ​ങ്ങ​ൾ അ​തി​ന്‍റെ ശ​രി​യാ​യ വ​ലു​പ്പ​ത്തി​ലും രൂ​പ​സാ​ദൃ​ശ്യ​ത്തി​ലും പ്ര​ദ​ർ​ശ​ന​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വ​ള​രെ അ​പൂ​ർ​വ​മാ​യി കാ​ണാ​വു​ന്ന പ​ക്ഷി​ക​ളു​ടെ ഒ​രു പെ​റ്റ് ഷോ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​വി​ടെ ലോ​ക​ത്തി​ലെ വി​വി​ധ ഇ​നം പ​ക്ഷി​ക​ൾ, എ​ക്സോ​ട്ടി​ക് പെ​റ്റ്സ്, ഫെ​റ​റ്റ് ഗോ​ൾ​ഡ​ൻ, ക്രെ​ബ്റ്റ​ഡ് താ​റാ​വ്, ഫി​സാ​ന്‍റ്, പൊ​മേ​റി​യ​ൻ താ​റാ​വ്, ഡ​യ​മ​ണ്ട് ഡോ​വ്, സെ​ർ​ബി​യ​ൻ ഹൈ​ഫ്ള​യ​ർ, റെ​ഡ് ആ​ൻ​ഡ് ബ്ലൂ ​ലോ​റി, സ​ൾ​ഫ​ർ, ക്രെ​സ്റ്റ​ഡ് കൊ​ക്കാ​ട്ടൂ, ആ​ഫ്രി​ക്ക​ൻ ഗ്രേ ​പാ​ര​റ്റ്, ബ്ലൂ ​യെ​ലോ മ​ക്കാ​വോ, ഇ​ഗ്വാ​ന അ​ൽ​ബി​നോ സെ​റി​ഗ​ർ ഗ്ലി​ഡ​ർ ഹെ​ഡ്ജ്ഫ്ലോ​ഗ്, ഫീ​സെ​ന്‍റ്, സ​ണ്‍ കൊ​ണ്യൂ​ർ, ഗ്രീ​ൻ ചീ​ക്ക്ഡ് പാ​ര​ക്കീ​റ്റ്, ബ​റോ​യിം​ഗ് പാ​ര​റ്റ്, പെ​ക്കി​ൻ ചി​ക്ക​ൻ, ല​വ് ബേ​ഡ്സ്, മാ​ർ​മോ​സെ​റ്റ് മ​ങ്കി, റം​പ്ഡ് പാ​ര​റ്റ്, കോ​ക്ക്ടെ​യി​ൽ, കോ​ണ്യൂ​ർ, ബൗ​ർ​കേ​ർ​സ് പാ​ര​റ്റ്, ഫി​ഞ്ച​സ് എ​ന്നി​വ​യു​ണ്ട്.

പൂ​ർ​ണ​മാ​യി ശീ​തീ​ക​രി​ച്ച വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ ഷോ​പ്പിം​ഗ് സ്റ്റാ​ളു​ക​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, മോ​ഡേ​ണ്‍, റെ​ഡി​മെ​യ്ഡ് തു​ണി​ത്ത​ര​ങ്ങ​ൾ, ഫാ​ൻ​സി ഐ​റ്റം​സ്, രു​ചി വൈ​വി​ധ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യി വി​ഭ​വ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന ഫു​ഡ് കോ​ർ​ട്ട്, കു​ട്ടി​ക​ൾ​ക്ക് ഉ​ല്ല​സി​ക്കാ​ൻ ബോ​ട്ട് റൈ​ഡു​ക​ൾ, അ​ത്യാ​ധു​നി​ക​വും സു​ര​ക്ഷി​ത​വു​മാ​യ ഇം​പോ​ർ​ട്ട​ഡ് അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക് എ​ന്നി​വ മ​റൈ​ൻ എ​ക്സ്പോ​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​ദ​ർ​ശ​ന സ​മ​യം വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ രാ​ത്രി 9.30 വ​രെ​യാ​ണ്. ഫോ​ൺ: 8848756337, 9446471316.