സു​ഹൃ​ത്തി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് യു​വാ​വ് തൂ​ങ്ങി​മ​രി​ച്ചു
Wednesday, April 24, 2024 10:16 PM IST
പ​രി​യാ​രം: സു​ഹൃ​ത്തി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് യു​വാ​വ് തൂ​ങ്ങി​മ​രി​ച്ചു. അ​രി​പ്പാ​മ്പ്ര പ​റ​യ​ന്‍​കു​ള​ത്താ​യി​രു​ന്നു സം​ഭ​വം. അ​രി​പ്പാ​മ്പ്ര പ​റ​യ​ന്‍​കു​ള​ത്തെ സു​ഭാ​ഷാ​ണ് (30) ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ വീ​ട്ടി​ന​ടു​ത്തു​ള്ള മ​ര​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്.

സു​ഹൃ​ത്ത് പ്രി​യേ​ഷു​മാ​യു​ള്ള ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് സു​ഭാ​ഷ് ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ പ്രി​യേ​ഷി​നെ ത​ളി​പ്പ​റ​മ്പി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ്രി​യേ​ഷ് മ​രി​ച്ചി​രി​ക്കാ​മെ​ന്ന ഭ​യ​ത്തി​ലാ​ണു സു​ഭാ​ഷ് തൂ​ങ്ങി​മ​രി​ച്ച​ത്. പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍-​ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് സു​ഭാ​ഷ്.