വ​നി​താ ബാ​ൻ​ഡ് സം​ഘ​ത്തി​ന്‍റെ അ​ര​ങ്ങേ​റ്റം നടത്തി
Tuesday, April 23, 2024 7:56 AM IST
അ​ര​വ​ഞ്ചാ​ൽ: ക​ണ്ണൂ​രി​ലെ ആ​ദ്യ വ​നി​താ ബാ​ൻ​ഡ് സം​ഘം എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ അ​ര​വ​ഞ്ചാ​ല്‍ സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ മാ​തൃ​വേ​ദി സം​ഘ​ട​ന​യു​ടെ മ​രി​യ​ന്‍ റാ​ണി ബാ​ൻ​ഡ് വാ​ദ്യ​സം​ഘം അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ഇ​ട​വ​ക​യി​ലെ 12 വ​നി​ത​ക​ളാ​ണ് നാ​ല് മാ​സ​ത്തെ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി അ​ര​വ​ഞ്ചാ​ല്‍ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി അ​ങ്ക​ണ​ത്തി​ൽ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്.

സാ​ലി തോ​മ​സ് പു​ളി​മൂ​ട്ടി​ല്‍, ജി​ജി ഷാ​ജി ഊ​ഴി​ക്കാ​ട്ട്, ര​മ്യ തെ​ങ്ങ​നാ​ക്കു​ടി​യി​ല്‍, ലീ​ന ആ​ന്തം​പ​റ​മ്പി​ല്‍, റെ​ജീ​ന കൊ​ട്ടാ​ര​ത്തി​ല്‍, സി​സി തൈ​ക്കൂ​ട്ട​ത്തി​ല്‍, ആ​ശ തു​മ്പ​ലോ​ട്ട്, ലീ​ന മൈ​ലാ​ടും​പാ​റ, നി​ഷ അ​ട്ട​ക്കാ​ട്ട്, ടെ​സി പു​തു​പ്പ​ള്ളി, അ​നു കു​ന്നും​പു​റ​ത്ത്, സി​ന്‍​സി ചെ​മ്പ​ക​ത്തി​ല്‍ എ​ന്നി​വ​രാ​ണ് ബാ​ൻ​ഡ് സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത്. ബാ​ൻ​ഡ് വാ​ദ്യ​രം​ഗ​ത്ത് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​രി​ച​യ​സ​മ്പ​ത്തു​ള്ള ഷാ​ജി ഊ​ഴി​ക്കാ​ട്ട്, ഡാ​നി വെ​ള്ളോ​റ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഇ​വ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്കി​യ​ത്.

ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ബി​ന്‍ ജോ​ർ​ജ് മു​ണ്ട​ന്‍​കു​ന്നേ​ൽ ടീം ​ഡ​യ​റ​ക്ട​റും സി​സ്റ്റ​ർ ഗ്രേ​സ് മേ​രി എ​സ്എ​ബി​എ​സ് ടീം ​കോ -ഓ​ർ​ഡി​നേ​റ്റ​റു​മാ​ണ്. മ​രി​യ​ന്‍ റാ​ണി ബാ​ൻ​ഡി​ന്‍റെ ആ​ദ്യ അ​വ​ത​ര​ണം 27 ന് ​വൈ​കു​ന്നേ​രം അ​ര​വ​ഞ്ചാ​ല്‍ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക പ​ള്ളി തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും.