യു​ഡി​എ​ഫി​ന്‍റെ 20 സ്ഥാ​നാ​ർ​ഥി​ക​ളും വി​ജ​യി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​ം: ചാ​ണ്ടി ഉ​മ്മ​ൻ
Wednesday, April 24, 2024 7:44 AM IST
പ​യ്യാ​വൂ​ർ: 2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​മ്പോ​ൾ അ​ത് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​നും ഇ​ന്ത്യാ മു​ന്ന​ണി​ക്കും അ​നു​കൂ​ല​മാ​യി​രി​ക്കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ. കെ. ​സു​ധാ​ക​ര​ന​ട​ക്കം കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യു​ഡി​എ​ഫി​ന്‍റെ 20 സ്ഥാ​നാ​ർ​ഥി​ക​ളും വി​ജ​യി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​യ്യാ​വൂ​ർ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ചാ​ണ്ടി ഉ​മ്മ​ൻ. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ഇ.​കെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ചാ​ക്കോ പാ​ല​യ്ക്ക​ലോ​ടി, ടി.​എ​ൻ.​എ.​ഖാ​ദ​ർ, ബി​ജു പു​ളി​യ​ൻ തൊ​ട്ടി, ജോ​സ് വ​ണ്ടാ​ക്കു​ന്നേ​ൽ, ടെ​ൻ​സ​ൻ ജോ​ർ​ജ്, സി.​പി.​ജോ​സ്, ജോ​യി പു​ന്ന​ശേ​രി​മ​ല​യി​ൽ, വി.​പി.​അ​ബ്ദു​ൽ ഖാ​ദ​ർ, ടി.​പി.​അ​ഷ്റ​ഫ്, ജേ​ക്ക​ബ് പ​ന​ന്താ​നം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.