കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന് മ​ർ​ദനം; ര​ണ്ടു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
Friday, April 26, 2024 1:52 AM IST
മ​യ്യി​ൽ: രാ​ഷ്‌ട്രീ​യ വി​രോ​ധ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ മ​ർദിക്കു​ക​യും ഇ​ല​ക്‌ഷ​ൻ ക​ഴി​ഞ്ഞാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. മ​ല​പ്പ​ട്ടം സ്വ​ദേ​ശി​ക​ളാ​യ അ​ജ്‌​നാ​സ് (28), ആ​ദ​ർ​ശ് (27) എ​ന്നി​വ​രെ​യാ​ണ് മ​യ്യി​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത‌​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ മ​ല​പ്പ​ട്ട​ത്താ​യി​രു​ന്നു ​സം​ഭ​വം.

മ​യ്യി​ൽ ഭാ​ഗ​ത്തു​നി​ന്നും കാ​റി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പോ​വു​ക​യാ​യി​രു​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ചൂ​ളി​യാ​ട് അ​ടു​വാ​പ്പു​റ​ത്തെ ചി​ത്ര​സ​ദ​ന​ത്തി​ൽ പി.​ആ​ർ. സ​നീ​ഷി​നെ​യാ​ണ് ഇ​രു​വ​രും ചേ​ർ​ന്നു മ​ർ​ദിച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ബൂ​ത്തി​ൽ ഇ​രു​ന്നാ​ൽ ഇ​ലക്‌ഷ​ൻ ക​ഴി​ഞ്ഞാ​ൽ നി​ന്നെ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യി​ലു​ണ്ട്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പ്ര​ദേ​ശ​ത്ത് യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കപ്പെ​ട്ടി​രു​ന്നു. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് ന​ശി​പ്പി​ച്ച​തെ​ന്ന്‌ മ​യ്യി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു. ഈ ​വി​രോ​ധ​മാ​ണ് പ​രാ​തി​ക്കാ​ര​നെ പ്ര​തി​ക​ൾ മ​ർ​ദിക്കാ​ൻ കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

സി​പി​എം പ്ര​വ​ർ​ത്ത​ക​നെ കാ​റി​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കോ​ൺ​ഗ്ര​സു​കാ​ര​നെ​തി​രേ​യും കേ​സ്. സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ മ​ല​പ്പ​ട്ടം അ​ടു​വാ​പു​റ​ത്തെ എം.​വി. അ​ജി​നാ​സി​ന്‍റെ പ​രാ​തി​യി​ലാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ മ​ല​പ്പ​ട്ട​ത്തെ പി.​ആ​ർ. സ​നീ​ഷി​ന്‍റെ പേ​രി​ൽ മ​യ്യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. തെ​ര​ഞ്ഞെടു​പ്പ് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.45ന് ​മ​ല​പ്പ​ട്ടം അ​നു​ഗ്ര​ഹ ഫ​ർ​ണി​ച്ച​ർ ഷോ​റൂ​മി​ന് സ​മീ​പ​ത്താ​യി​രു​ന്നു പ​രാ​തി​ക്കാ​സ്‌​പ​ദ​മാ​യ സം​ഭ​വം. പ്ര​തി ഓ​ടി​ച്ചു​വ​ന്ന കാ​ർ ഓ​ടി​ച്ചു​ക​യ​റ്റി​യെ​ന്നാ​ണ് പ​രാ​തി.