മു​ഖ്യ​മ​ന്ത്രി പിണറായിയിലും സു​ധാ​ക​ര​ൻ കി​ഴു​ന്ന​യി​ലും വോട്ടു ചെയ്യും
Friday, April 26, 2024 1:52 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നും സ്ഥാ​നാ​ർ​ഥി​ക​ളു​മാ​യ​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​ന്ന് വി​വി​ധ ബൂ​ത്തു​ക​ളി​ൽ വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ലെ പി​ണ​റാ​യി ആ​ർ​സി അ​മ​ല ബേ​സി​ക് യു​പി സ്കൂ​ളി​ലെ 161ാം ന​ന്പ​ർ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന് വ​ട​ക​ര മ​ണ്ഡ​ല​ത്തി​ലെ ത​ല​ശേ​രി കോ​ടി​യേ​രി പാ​റാ​ൽ എ​ൽ​പി സ്കൂ​ളി​ലാ​ണ് വോ​ട്ട്. വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ മേ​ലെ​ചൊ​വ്വ ധ​ർ​മ സ​മാ​ജം യു​പി സ്കൂ​ളി​ലെ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി​ക​ളാ​യ എം.​വി. ജ​യ​രാ​ജ​ൻ, കെ. ​സു​ധാ​ക​ര​ൻ, സി. ​ര​ഘു​നാ​ഥ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം പെ​ര​ള​ശേ​രി എ​കെ​ജി സ്മാ​ര​ക ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, കി​ഴു​ന്ന സൗ​ത്ത് യു​പി, ക​ണ്ണൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ന്നി​വി​ട​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ൽ വോ​ട്ട് ചെ​യ്യും.

കാസർഗോഡ് ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ പ​ട​ന്ന​ക്കാ​ട് എ​സ്എ​ന്‍​എ​യു​പി സ്‌​കൂ​ളി​ലെ 170-ാം ബൂ​ത്തി​ല്‍ വോ​ട്ട് ചെ​യ്യും. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​വി.​ബാ​ല​കൃ​ഷ്ണ​ന്‍ ​മു​ഴ​ക്കോം ജി​യു​പി സ്‌​കൂ​ളി​ലെ 35-ാം ബൂ​ത്തി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി എം.​എ​ല്‍.​അ​ശ്വി​നി കൊ​ട​ല​മൊ​ഗ​റു വാ​ണി​വി​ജ​യ പ്രൈ​മ​റി സ്‌​കൂ​ളി​ലെ 43-ാം ബൂ​ത്തി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ മൊ​റാ​ഴ സി.​എ​ച്ച്. ക​മ്മാ​ര​ൻ മാ​സ്റ്റ​ർ സ്മാ​ര​ക എ​യു​പി​യി​ലെ ബൂ​ത്തി​ലും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ പാ​പ്പി​നി​ശേ​രി അ​രോ​ളി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ന്പ​ത്തി​യൊ​ന്നാം ബൂ​ത്തി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ൽ പെ​ടു​ന്ന ക​ട​ന്ന​പ്പ​ള്ളി ചേ​ടി​ച്ചേ​രി ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ ബൂ​ത്തി​ലും മു​ൻ​മ​ന്ത്രി​യും സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​വു​മാ​യ പി.​കെ. ശ്രീ​മ​തി കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ൽ പെ​ടു​ന്ന ചെ​റു​താ​ഴം സൗ​ത്ത് എ​ൽ​പി സ്കൂ​ളി​ലെ ബൂ​ത്തി​ലും വോ​ട്ട് ചെ​യ്യും. വ​ട​ക​ര​യി​ലെ സ്ഥാ​നാ​ർ​ഥി​യും മ​ട്ട​ന്നൂ​ർ എം​എ​ൽ​എ​യു​മാ​യ കെ.​കെ. ശൈ​ല​ജ മ​ട്ട​ന്നൂ​രി​ലെ പ​ഴ​ശി വെ​സ്റ്റ് യു​പി സ്കൂ​ളി​ലും വോ​ട്ട് ചെ​യ്യും. തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ​മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി​യും മു​തി​ർ​ന്ന സി​പി​ഐ നേ​താ​വു​മാ​യ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ന് ക​ണ്ണൂ​ർ ക​ക്കാ​ട് ഗ​വ. യു​പി സ്കൂ​ളി​ലാ​ണ് വോ​ട്ട്. ബി​ജെ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി പ​ള്ളി​ക്കു​ന്ന് രാ​ധാ​വി​ലാ​സം യു​പി​സ്കൂ​ളി​ലും ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം സി.​കെ.​പ​ദ്മ​നാ​ഭ​ൻ അ​ഴീ​ക്കോ​ട് അ​ക്ലി​യ​ത്ത് യു​പി സ്കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.