ആ​നി ജോ​ർ​ജി​നെ ആ​ദ​രി​ച്ചു
Tuesday, April 23, 2024 7:56 AM IST
ചെ​റു​പു​ഴ: കെ​സി​വൈ​എം ചെ​റു​പു​ഴ ഫൊ​റോ​ന വ​നി​താ വിം​ഗ് - വോ​യ്‌​സ് ഓ​ഫ് വു​മ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ 93-ാം റാ​ങ്ക് ജേ​താ​വ് ആ​നി ജോ​ർ​ജി​നെ ആ​ദ​രി​ച്ചു. മു​ള​പ്ര സെ​ന്‍റ് അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന വ​നി​താ വിം​ഗി​ന്‍റെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു ആ​ദ​ര​വ്. ആ​നി ജോ​ർ​ജ് യു​വ​ജ​ന​ങ്ങ​ളോ​ട് സം​വ​ദി​ക്കു​ക​യും വ​നി​താ വിം​ഗി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തു​ക​യും ചെ​യ്തു.

ചെ​റു​പു​ഴ ഫൊ​റോ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ന ച​വ​ണി​യാ​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​നി ജോ​ർ​ജി​നെ ത​ല​ശേ​രി അ​തി​രൂ​പ​ത കെ​സി​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് വാ​ളി​പ്ലാ​ക്ക​ൽ മെ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. കെ​സി​വൈ​എം ചെ​റു​പു​ഴ ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് വെ​ട്ടി​യാ​നി​ക്ക​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും കെ​സി​വൈ​എം അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നു​മ​റ്റ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. മു​ള​പ്ര പ​ള്ളി വി​കാ​രി ഫാ.​കു​ര്യാ​ക്കോ​സ് അ​റ​യ്ക്ക​ൽ, ചെ​റു​പു​ഴ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ നെ​ല്ലി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സി​സ്റ്റ​ർ ജോ​ണെ​റ്റ് എം​എ​സ്എം​ഐ ക്ലാ​സു​ക​ൾ എ​ടു​ത്തു.