ക​ള​ഞ്ഞു​കി​ട്ടി​യ മാ​ല തിരികെ ഏൽപ്പിച്ചു
Wednesday, April 24, 2024 7:45 AM IST
ത​ല​ശേ​രി: പാ​റാ​ലി​ലെ സു​ബൈ​ദാ മ​ഹ​ലി​ൽ റ​ഫീ​ഖി​ന്‍റെ സ​ത്യ​സ​ന്ധ​ത​യി​ൽ ​പെ​ര​ള​ശേ​രി മാ​വി​ലായി​ലെ കു​ള​ങ്ങ​ര​ക്ക​ണ്ടി​യി​ൽ ശ​ര​ത്തി​ന് തി​രി​ച്ചു​കി​ട്ടി​യ​ത് ഭാ​ര്യ​യു​ടെ ന​ഷ്ട​പ്പെ​ട്ട മൂ​ന്ന​ര പ​വ​ൻ താ​ലി​മാ​ല. ത​ല​ശേ​രി ടൗ​ൺ​ഹാ​ളി​ന​ടു​ത്തു​ള്ള വാ​ഹ​ന സ്റ്റി​ക്ക​ർ സ്ഥാ​പ​ന​ത്തി​ൽ എ​ത്തി തി​രി​ച്ചു വ​രു​ന്ന​തി​നി​ട​യി​ൽ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് താ​ലി​മാ​ല ക​ള​ഞ്ഞു പോ​യ​ത്. ഏ​റെ തി​ര​ഞ്ഞി​ട്ടും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ത​ല​ശേ​രി പോ​ലീ​സി​ൽ പ​രാ​തി​യും ന​ല്കി.

ഇ​തി​നി​ട​യി​ലാ​ണ് പ്ര​വാ​സി​യാ​യ റ​ഫീ​ഖ് മ​ക​ന്‍റെ ക​ല്യാ​ണം ക്ഷ​ണി​ക്കാ​ൻ പാ​റാ​ൽ ചെ​ബ്ര​യി​ലെ വീ​ട്ടി​ൽ നി​ന്നും ത​ല​ശേ​രി ടൗ​ൺ​ഹാ​ളി​ന​ടു​ത്തു​ള്ള ബ​ന്ധു​വി​ന്‍റെ സ്റ്റി​ക്ക​ർ ക​ട​യി​ലെ​ത്തി​യ​ത്. സ്കൂ​ട്ട​ർ നി​ർ​ത്തി ക​ട​യി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ട​യി​ൽ നി​ല​ത്ത് വീ​ണ നി​ല​യി​ൽ താ​ലി​മാ​ല റ​ഫീ​ഖി​ന് കി​ട്ടി. മാ​ല ക​ട​യി​ൽ ന​ല്കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ബ​ന്ധു സി​റാ​ജ് സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ൽ ക​യ്യി​ൽ ത​ന്നെ സൂ​ക്ഷി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ത​ല​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ചെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് കാ​ര്യം പ​റ​ഞ്ഞു. താ​ലി​മാ​ല ന​ഷ്ട​പ്പെ​ട്ട പെ​ര​ള​ശേ​രി​യി​ലെ ദ​മ്പ​തി​ക​ളു​ടെ പ​രാ​തി നേ​ര​ത്തെ ല​ഭി​ച്ച​തി​നാ​ൽ പോ​ലീ​സ് പെ​ട്ടെ​ന്നു ത​ന്നെ ഇ​ട​പെ​ട്ടു. പ​രാ​തി ന​ല്കി​യ​വ​രോ​ട് തെ​ളി​വു​ക​ൾ എ​ത്തി​ക്കാ​ൻ പോ​ലി​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഭാ​ര്യ​യെ താ​ലി​മാ​ല ധ​രി​ച്ചു നി​ല്ക്കു​ന്ന ഫോ​ട്ടോ ശ​ര​ത്ത് ഹാ​ജ​രാ​ക്കി. നി​ജ​സ്ഥി​തി ഉ​റ​പ്പി​ച്ച ശേ​ഷം ദ​മ്പ​തി​ക​ളെ സ്റ്റേ​ഷ​നി ലേ​ക്ക് പോ​ലി​സ് വി​ളി​ച്ചു വ​രു​ത്തി. എ​സ്ഐ അ​ഷ്റ​ഫി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ റ​ഫീ​ഖ് താ​ലി​മാ​ല ശ​ര​ത്തി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.