കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി. ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ട പര്യടനത്തിന്റെ ഭാഗമായുള്ള റോഡ് ഷോ തളിപ്പറമ്പിൽ നിന്ന് തുടങ്ങി വൻകുളത്ത് വയലിൽ സമാപിച്ചു. ഏഴ് നിയമസഭാ മണ്ഡഡലങ്ങളിലൂടെ സഞ്ചരിച്ച റോഡ് ഷോ കാണുന്നതിനനും ഓരോ കേന്ദ്രത്തിലും നിരവധി പ്രവർത്തകരെത്തി.
ഇരുചക്ര വാഹനങ്ങളുടെയും ബാൻഡ് സെറ്റിന്റേയും അകമ്പടിയോടെയായിരുന്നു റോഡ് ഷോ. തളിപ്പറമ്പിൽ നിന്ന് തുടങ്ങി മയ്യിൽ, മലപ്പട്ടം, ശ്രീകണ്ഠപുരം, പയ്യാവൂർ, ഉളിക്കൽ, ഇരിട്ടി പാലം, വള്ളിത്തോട്, ഇരിട്ടി, മട്ടന്നൂർ, അഞ്ചരക്കണ്ടി, ചക്കരക്കല്ല്, പെരളശേരി, ചാല, താഴെ ചൊവ്വ, സിറ്റി, ജില്ലാ ആശുപത്രി പ്രഭാത് ജംഗ്ഷൻ, പ്ലാസ, റെയിൽവേ സ്റ്റേഷൻ എസ്എൻ പാർക്ക് വഴിയാണ് വൻകുളത്ത് വയലിൽ സമാപിച്ചത്.
സി. രഘുനാഥ്
കണ്ണൂര്‍: ഗ്രാമ നഗര മേഖലകളെ ആവേശത്തിലാക്കി കണ്ണൂര്‍ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സി. രഘുനാഥിന്റെ റോഡ് ഷോ.
രാവിലെ 10ന് മയ്യില്‍ മണ്ഡലത്തിലെ കണ്ടക്കൈ മുക്കില്‍ നിന്നാരംഭിച്ച റോഡ് ഷോ പറശിനിക്കടവ്, തളിപ്പറമ്പ്, മന്ന, ഒടുവള്ളി, മീന്‍പറ്റി, കരുവന്‍ചാല്‍, ആലക്കോട്, നടുവില്‍, പുറഞ്ഞാല്‍, ചെമ്പേരി, പയ്യാവൂര്‍, ഉളിക്കല്‍, ഇരിട്ടി, കാക്കയങ്ങാട്, പേരാവൂര്‍, നെടുംപൊയില്‍, കോളയാട്, കണ്ണവം, ചിറ്റാരിപ്പറമ്പ്, ഉരുവച്ചാല്‍, മട്ടന്നൂര്‍, ചാവശേരി എന്നീ പ്രദേശങ്ങളില്‍ പര്യടത്തിന് ശേഷം പുന്നാട് സമാപിച്ചു.