എംഡിഎംഎയുമായി യുവതിയടക്കം രണ്ടു പേർ മട്ടന്നൂരിൽ പിടിയിൽ
1418018
Monday, April 22, 2024 1:24 AM IST
മട്ടന്നൂർ: ചാലോട് മുട്ടന്നൂർ അപ്പാർട്ട്മെന്റിൽ നിന്നും എംഡിഎംഎയുമായി യുവതിയടക്കം രണ്ടു പേരെ മട്ടന്നൂർ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ താവക്കരയിലെ നിഹാദ് മുഹമ്മദ് (29), പാപ്പിനിശേരിയിലെ അനാമിക സുദീപ് (25) എന്നിവരെയാണ് മട്ടന്നൂർ എസ്ഐ ആർ.എൻ. പ്രശാന്തിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
ഇന്നലെ പുലർച്ച ഒന്നരയോടെ നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ മുട്ടന്നൂരിലെ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് 0.89 ഗ്രാം എംഡിഎ സഹിതം രണ്ടു പേരെ പിടികൂടിയത്. എംഡിഎംഎ സ്വന്തം ഉപയോഗത്തിനും വില്പനയ്ക്കുമായി സൂക്ഷിച്ചതാണെന്നാണ് പോലീസിന് ലഭിച്ച വിവരം. പിടിയിലായവർ അപ്പാർട്ട്മെന്റിൽ റൂം വാടകയ്ക്കെടുത്ത് താമസിച്ചുവരികയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം മട്ടന്നൂർ കോടതിയിൽ ഹാജരാക്കി.