ആ​ൽ​മ​രം മു​റി​ക്കു​ന്ന​തി​നെ​തി​രേ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ
Wednesday, April 24, 2024 7:45 AM IST
എ​ടൂ​ർ: എ​ടൂ​ർ ടൗ​ണി​ൽ എ​ഴു​പ​ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ത​ണ​ലേ​കി​യി​രു​ന്ന ആ​ൽ​മ​രം മു​റി​ക്കു​ന്ന​തി​നെ​തി​രേ എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.

ത​ല​മു​റ​ക​ൾ​ക്ക് ത​ണ​ലേ​കി​യ ആ​ൽ​മ​രം മ​ല​യോ​ര ഹൈ​വേ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​റി​ച്ചു​മാ​റ്റു​ന്ന​ത് ചൂ​ണ്ടി​ക്കാ​ണി​ച്ച് ദീ​പി​ക ദി​ന​പ​ത്ര​ത്തി​ൽ വാ​ർ​ത്ത വ​ന്നി​രു​ന്നു . ഇ​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് ആ​ൽ​മ​രം സം​ര​ക്ഷി​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യി​ൽ എ​ൻ.​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ശ്രേ​യ​സ് പി.​ജോ​ൺ, കെ.​എം. ബെ​ന്നി, പി.​ടി.​എ പ്ര​സി​ഡ​ന്‍റ് ഷാ​ജു ഇ​ട​ശേ​രി, ബേ​സി​ൽ ഏ​ബ്ര​ഹാം, ജോ​മി ജോ​സ്, ധാ​ര രാ​ജേ​ഷ് , അ​ലീ​റ്റ ബി​നോ​യി, ആ​വ​ണി ബാ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.