സെ​ഞ്ച്വ​റി ഫാ​ഷ​ൻ സി​റ്റി ഇ​രി​ട്ടി മെ​ഗാ ഷോ​റൂം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, March 28, 2023 1:21 AM IST
ഇ​രി​ട്ടി: ക​ണ്ണൂ​രി​ലെ ഏ​റ്റ​വും വ​ലി​യ ടെ​ക്സ്റ്റൈ​ൽ ഷോ​റൂ​മാ​യ സെ​ഞ്ച്വ​റി ഫാ​ഷ​ൻ സി​റ്റി​യു​ടെ ഇ​രി​ട്ടി മെ​ഗാ ഷോ​റൂം ഉ​ദ്ഘാ​ട​നം പേ​രാ​വൂ​ർ എം​എ​ൽ​എ അ​ഡ്വ. സ​ണ്ണി ജോ​സ​ഫും ഇ​രി​ക്കൂ​ർ എം​എ​ൽ​എ സ​ജീ​വ് ജോ​സ​ഫും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.
സാ​രി, ല​ഹ​ങ്ക സെ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. ഉ​സ്മാ​നും ജെ​ന്‍റ്സ് സെ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി​യും നി​ർ​വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ന​റു​ക്കെ​ടു​പ്പി​ൽ നെ​ടും​പൊ​യി​ലി​ലു​ള്ള കെ.​പി. റി​ജു​വി​ന് ഒ​രു ല​ക്ഷം രൂ​പ സ​മ്മാ​നം ല​ഭി​ച്ചു.
ഉ​ത്ത​ര​കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ​സ്ത്ര വ്യാ​പാ​ര ശൃം​ഖ​ല​യാ​യ സെ​ഞ്ച്വ​റി​ക്ക് ക​ണ്ണൂ​ർ, ത​ല​ശേ​രി, ത​ളി​പ്പ​റ​ന്പ്, പ​യ്യ​ന്നൂ​ർ, ഇ​രി​ട്ടി, ശ്രീ​ക​ണ്ഠ​പു​രം, സു​ൽ​ത്താ​ൻ​ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഷോ​റൂ​മു​ക​ളു​ണ്ട്. ഈ ​വ​ർ​ഷം ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ല​ശേ​രി എ.​വി.​കെ. നാ​യ​ർ റോ​ഡി​ൽ സെ​ഞ്ച്വ​റി​യു​ടെ മെ​ഗാ ഷോ​റൂം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.
ഡി​സം​ബ​റി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വ​ട​ക​ര​യി​ലും 2024 ൽ ​കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ കാ​ഞ്ഞ​ങ്ങാ​ട്ടും പു​തി​യ മെ​ഗാ​ഷോ​റൂ​മു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് പാ​ർ​ട്ണ​ർ​മാ​രാ​യ പി. ​അ​ഷ​റ​ഫ് ഹാ​ജി, പി. ​സി​ദ്ദി​ഖ്, പി. ​ഇ​ബ്രാ​ഹിം, പി. ​അ​ബ്ദു​ൾ നാ​സ​ർ, പി. ​ഫി​റോ​സ്, പി. ​ഫ​സ​ൽ, പി. ​റാ​സി​ഖ്, പി. ​മു​ഹ​മ്മ​ദ് ഷൈ​ലാ​ജ്, ഷാ​യി​ഫ് സി​ദ്ദി​ഖ്, ഫ​റാ​സ് മു​ഹ​മ്മ​ദ്, പി. ​അ​ബ്ദു​ൾ റ​ഷീ​ദ് എ​ന്നി​വ​ർ അ​റി​
യി​ച്ചു.