താ​ങ്ങു​വി​ല; കേ​ന്ദ്ര​മ​ന്ത്രി​യു​ടെ മ​റു​പ​ടി കു​ടി​യേ​റ്റ ജ​ന​ത​യോ​ടു​ള്ള വ​ഞ്ച​ന​- സി​പി​എം
Saturday, March 25, 2023 1:05 AM IST
ക​ണ്ണൂ​ർ: റ​ബ​റി​ന് താ​ങ്ങു​വി​ല നി​ശ്ച​യി​ക്കി​ല്ലെ​ന്ന കേ​ന്ദ്ര​മ​ന്ത്രി​യു​ടെ എം​പി​മാ​ര്‍​ക്കു​ള്ള മ​റു​പ​ടി കു​ടി​യേ​റ്റ ജ​ന​ത​യോ​ട് ബി​ജെ​പി സ​ര്‍​ക്കാ​ര്‍ കാ​ട്ടു​ന്ന വ​ഞ്ച​ന​യു​ടെ സാ​ക്ഷ്യ​പ​ത്ര​മാ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. താ​ങ്ങു​വി​ല നി​ശ്ച​യി​ക്കാ​തെ എ​ങ്ങ​നെ റ​ബ​റി​ന് 300 രൂ​പ കി​ട്ടും? 25 ശ​ത​മാ​ന​മോ കി​ലോ​ഗ്രാ​മി​ന് 30 രൂ​പ​യോ ഏ​താ​ണ് കു​റ​വ് അ​താ​യി​രി​ക്കും ഇ​റ​ക്കു​മ​തി നി​കു​തി എ​ന്നാ​ണ് കേ​ന്ദ്ര​ബ​ജ​റ്റ് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തു​കൊ​ണ്ട് മാ​ത്രം സ്വാ​ഭാ​വി​ക റ​ബ​റി​ന്‍റെ വി​ല വ​ര്‍​ധി​ക്കി​ല്ല.
കൃ​ഷി​ക്കാ​ര​ന്‍റെ ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നും മി​നി​മം താ​ങ്ങു​വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​ക്കൊ​ണ്ടാ​ണ് ത​ല​ശേ​രി ബി​ഷ​പ് ആ​വ​ശ്യ​പ്പെ​ട്ട​തു​പോ​ലെ ഇ​ള​മ​രം ക​രീം, ജോ​സ് കെ. ​മാ​ണി, ബി​നോ​യ് വി​ശ്വം എ​ന്നീ എ​ല്‍​ഡി​എ​ഫ് എം​പി​മാ​ര്‍ കേ​ന്ദ്ര​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി​യ​ത്. ആ​സി​യാ​ന്‍ ക​രാ​റാ​ണ് കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് വി​ല ഇ​ടി​ച്ച​തെ​ന്ന് എ​ല്‍​ഡി​എ​ഫും ക​ര്‍​ഷ​ക​സം​ഘ ട​ന​ക​ളും നി​ര​ന്ത​ര​മാ​യി പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണെന്നും അദ്ദേഹം പറഞ്ഞു.