കൃ​ഷി​ക്കു​ള​ങ്ങ​ളു​ടെ പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് ത​ല ഉ​ദ്ഘാ​ട​നം
Thursday, March 23, 2023 12:47 AM IST
ചെ​റു​പു​ഴ: ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൃ​ഷി​ക്കു​ള ങ്ങ​ളു​ടെ പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് ത​ല ഉ​ദ്ഘാ​ട​നം തി​രു​മേ​നി​യി​ൽ ന​ട​ന്നു.
താ​ന്നി​ച്ചാ​ലി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. വ​ത്സ​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. താ​ന്നി​ച്ചാ​ലി​ലെ മ​ഴു​വ​ഞ്ചേ​രി രാ​ജു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ കു​ള​മാ​ണ് ന​വീ​ക​രി​ച്ച​ത്. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് ഈ ​കു​ള​ത്തി​ന്‍റെ​പ്ര​യോ​ജ​നം ല​ഭി​ക്കും. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് റെ​ജി പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് ബി​ഡി​ഒ എം. ​ഉ​ല്ലാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​പി. ന​സീ​റ, ചെ​റു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ഇ അ​തു​ൽ മാ​ത്യു, വി.​ജി. ശ്രീ​നി​വാ​സ​ൻ, വി.​ജി. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.