ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Monday, February 6, 2023 10:41 PM IST
പെ​രി​ങ്ങോം: പൊ​ന്ന​മ്പാ​റ കു​പ്പോ​ൾ റോ​ഡി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പെ​രി​ങ്ങോം കൊ​ര​ങ്ങാ​ട് സ്വ​ദേ​ശി ച​പ്പ​ന്‍റ​ക​ത്ത് റ​മീ​സ് (19) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു അ​പ​ക​ടം.

കു​പ്പോ​ൾ ട​ർ​ഫ് ഗ്രൗ​ണ്ടി​ൽ നി​ന്ന് പൊ​ന്ന​മ്പാ​റ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന റ​മീ​സ് ഓ​ടി​ച്ച സ്കൂ​ട്ടി​യും എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ബൈ​ക്കും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും റ​മീ​സി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​രി​ങ്ങോം കു​റ്റി​യാ​ട് സ്വ​ദേ​ശി വാ​ജി​ദ് (19), എ​തി​ർ ദി​ശ​യി​ൽ വ​ന്ന ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന മ​ണി​യ​റ സ്വ​ദേ​ശി​ക​ളാ​യ സി.​പി. അ​ജ്നാ​സ് (15), കെ. ​റി​സ്‌​വാ​ൻ (19) എ​ന്നി​വ​രാ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​ത്.

പെ​രി​ങ്ങോം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്ന് ഈ ​വ​ർ​ഷം പ്ല​സ് ടു ​ക​ഴി​ഞ്ഞ റ​മീ​സ് വെ​ള്ളൂ​ർ പാ​ല​ത്ത​റ സ്വ​ദേ​ശി ടി.​പി. ഹം​സ (ഷാ​ർ​ജ), സി.​എ​ച്ച്. റു​ബീ​ന ദ​ന്പ​ദി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഹ​സ്ന (പ​ത്താം ക്‌​ളാ​സ് വി​ദ്യാ​ർ​ഥി​നി, പെ​രി​ങ്ങോം ഗ​വ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ), റൈ​ഹ (എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​നി).