‘പ​ര​സ്യ​ങ്ങ​ൾ​ക്ക​പ്പു​റം സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്യു​ന്നി​ല്ല’
Thursday, February 2, 2023 12:38 AM IST
ക​ണ്ണൂ​ർ: സ​മൂ​ഹ​ത്തി​ന് ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ന്ന ല​ഹ​രി ആ​സ​ക്തി​യെ​യും ല​ഹ​രി മാ​ഫി​യ​ക​ളെ​യും നി​യ​ന്ത്രി​ക്കാ​ൻ പ​ര​സ്യ​ങ്ങ​ൾ​ക്ക​പ്പു​റം സ​ർ​ക്കാ​ർ ഒ​ന്നും ത​ന്നെ ക്രി​യാ​ത്മ​ക​മാ​യി ചെ​യ്യു​ന്നി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വും ജ​ന​ശ്രീ ചെ​യ​ർ​മാ​നു​മാ​യ എം.​എം.​ഹ​സ​ൻ. ല​ഹ​രി​ക്കും കു​ടും​ബ​ഭ​ദ്ര​ത ത​ക​ർ​ക്കു​ന്ന​തു​ൾ​പ്പെ​ടെ പൊ​തു​സ​മൂ​ഹ​ത്തി​ന് വി​പ​ത്താ​വു​ന്ന എ​ല്ലാ വി​ഷ​യ​ങ്ങ​ളെ​യും കൂ​ട്ടാ​യി നേ​രി​ട​ണം. ഇ​ത്ത​രം ആ​പ​ത്തു​ക​ളെ നേ​രി​ടാ​ൻ ജ​ന​ശ്രീ കു​ടും​ബ സം​ഗ​മ കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജ​ന​ശ്രീ മി​ഷ​ൻ ജ​ൻ​മ​വാ​ർ​ഷി​ക സ​മ്മേ​ള​നം ക​ണ്ണൂ​ർ ജ​വ​ഹ​ർ ലൈ​ബ്ര​റി ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം.​എം. ഹ​സ​ൻ. ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്,
ബി.​എ​സ് ബാ​ല​ച​ന്ദ്ര​ൻ, സോ​ണി സെ​ബാ​സ്റ്റ്യ​ൻ, മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ, ഡെ​പ്യൂ​ട്ടി മേ​യ​ർ കെ. ​ഷ​ബീ​ന, എം. ​ര​ത്ന​കു​മാ​ർ, പ​ടി​യൂ​ർ ബാ​ല​ൻ, ന​സീ​മ ഖാ​ദ​ർ, സു​നി​ൽ കു​മാ​ർ, സു​മി​ത്രാ ഭാ​സ്ക​ര​ൻ, കെ. ​അ​ബ്ദു​ൾ റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.