സാ​ങ്കേ​തി​ക ത​ക​രാ​ര്‍: ഇ​വി​എം മെ​ഷീ​നു​ക​ള്‍ മാ​റ്റി സ്ഥാ​പി​ച്ചു
Saturday, April 27, 2024 1:52 AM IST
ക​ണ്ണൂ​ർ: ഇ​വി​എം ത​ക​രാ​റി​ലാ​യ​തി​നാ​ല്‍ മ​ട്ട​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ആ​റും (ന​മ്പ​ര്‍ 2, 7, 9, 65, 67, 104) പേ​രാ​വൂ​ര്‍ ഏ​ഴും ( 15,18, 59, 95, 98, 108, 129) ഇ​രി​ക്കൂ​ര്‍ മൂ​ന്നും (21, 109, 183) അ​ഴീ​ക്കോ​ട് ര​ണ്ടും (32, 143) ക​ണ്ണൂ​ര്‍ ഒ​ന്നും (149) ബൂ​ത്തു​ക​ളി​ല്‍ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കാ​ന്‍ വൈ​കി. ഇ​വി​എം മാ​റ്റി സ്ഥാ​പി​ച്ച ശേ​ഷ​മാ​ണ് ഇ​വി​ട​ങ്ങ​ളി​ല്‍ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്.

ജി​ല്ല​യി​ല്‍ മോ​ക്ക് പോ​ള്‍ സ​മ​യ​ത്ത് ഇ​വി​എം ത​ക​രാ​ർ കാ​ര​ണം 16 ബാ​ല​റ്റ് യൂ​ണി​റ്റും 29 ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റും 41 വി​വി​പാ​റ്റ് യൂ​ണി​റ്റും മാ​റ്റി. ( നി​യ​മ​സ​ഭാ മ​ണ്ഡ​ലം, മാ​റ്റി​യ ബാ​ല​റ്റ് യൂ​ണി​റ്റി​ന്‍റെ എ​ണ്ണം, ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റി​ന്‍റെ എ​ണ്ണം, വി​വി​പാ​റ്റ് എ​ണ്ണം എ​ന്ന ക്ര​മ​ത്തി​ല്‍: പ​യ്യ​ന്നൂ​ര്‍ 0-1-2, ക​ള്യ​ശേ​രി 1-2-5, ത​ളി​പ്പ​റ​മ്പ് 2-4-5, ഇ​രി​ക്കൂ​ര്‍ 2-3-5, അ​ഴീ​ക്കോ​ട് 2-4-7, ക​ണ്ണൂ​ര്‍ 0-2-1, ധ​ര്‍​മ​ടം 2-4-4, മ​ട്ട​ന്നൂ​ര്‍ 4-2-1, പേ​രാ​വൂ​ര്‍ 1-2-1, ത​ല​ശേ​രി 0-3-3, കൂ​ത്തു​പ​റ​മ്പ് 2-2-7)

പോ​ളിം​ഗ് ആ​രം​ഭി​ച്ച ശേ​ഷം ഏ​ഴ് ബൂ​ത്തു​ക​ളി​ല്‍ വി​വി​പാ​റ്റ് മാ​റ്റേ​ണ്ടി വ​ന്നു. (പ​യ്യ​ന്നൂ​ര്‍-1, ക​ല്യാ​ശേ​രി-3, അ​ഴീ​ക്കോ​ട്-2, ധ​ര്‍​മ​ടം-1). ത​ക​രാ​ര്‍ സം​ഭ​വി​ച്ചാ​ല്‍ മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള​ട​ക്കം ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഓ​രോ ബൂ​ത്തു​ക​ളും പോ​ളിം​ഗി​നാ​യി സ​ജ്ജ​മാ​ക്കി​യി​രു​ന്ന​ത്.