പ​യ്യ​ന്നൂ​രി​ല്‍ സ​ര്‍​ജി​ക്ക​ല്‍ സ്ഥാ​പ​ന​ത്തി​ന്‍റെ ഗോ​ഡൗ​ണി​ൽ അ​ഗ്നി​ബാ​ധ; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം
Sunday, January 29, 2023 12:20 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ലെ സ​ര്‍​ജി​ക്ക​ല്‍ സ്ഥാ​പ​ന​ത്തി​ന്‍റെ ഗോ​ഡൗ​ണി​ൽ വ​ന്‍ അ​ഗ്നി​ബാ​ധ. പ​യ്യ​ന്നൂ​ര്‍ ബോ​യ്‌​സ് സ്‌​കൂ​ള്‍ മൈ​താ​ന​ത്തി​നു സ​മീ​പ​ത്തെ മ​മ്പ​ലം സ്വ​ദേ​ശി പ്ര​ദീ​പ​ന്‍റെ പ​യ്യ​ന്നൂ​ര്‍ സ​ര്‍​ജി​ക്ക​ല്‍​സിന്‍റെ ഗോ​ഡൗ​ണി​ലാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ​യ്യ​ന്നൂ​ര്‍ അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ മൂ​ന്നു യൂ​ണി​റ്റു​ക​ളെ​ത്തി​യാ​ണു തീ​യ​ണ​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 ഓ‌‌​ടെ​യാ​യി​രു​ന്നു സം​ഭ​വം.
പ​ഴ​യ​ങ്ങാ​ടി​യി​ലെ മു​സ്ത​ഫ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗോ​ഡൗ​ണി​ന്‍റെ ജ​ന​ലി​നു സ​മീ​പ​ത്താ​യി മാ​ലി​ന്യ​ങ്ങ​ള്‍ ക​ത്തി​ച്ച​തി​ല്‍ നി​ന്ന് തീ ​മു​റി​ക്ക​ക​ത്തേ​ക്കു ക​യ​റി​യാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​തെ​ന്നാ​ണു നി​ഗ​മ​നം. മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലെ ഒ​രു മു​റി​യി​ലാ​ണു തീ​പ​ട​ര്‍​ന്ന​ത്. പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ള്‍ ക​ത്തു​ന്ന രൂ​ക്ഷ​മാ​യ ഗ​ന്ധം പ്ര​ദേ​ശ​ത്ത് പ​ര​ന്ന​തോ​ടെ അ​ഗ്‌​നി​ബാ​ധ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട പ​യ്യ​ന്നൂ​ര്‍ ഫു​ട്ബാ​ള്‍ അ​ക്കാ​ദ​മി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഫ​യ​ര്‍​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ച​ത്.
പ​യ്യ​ന്നൂ​ര്‍ പോ​ലീ​സും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. അ​ര​മ​ണി​ക്കൂ​റി​ലേ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​ലൂ​ടെ തീ​യ​ണ​ച്ച​ത്.
ഈ ​മു​റി​യി​ലു​ണ്ടാ​യി​രു​ന്ന വി​ല​യേ​റി​യ സ​ര്‍​ജി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ തീ​പി​ടു​ത്ത​ത്തി​ല്‍ ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് തീ​പി​ടു​ത്ത​ത്തി​ലൂ​ടെ​യു​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും ഇ​ന്ന് ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ക്കു​മെ​ന്നും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി​യ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി.​കെ. സ​ന്തോ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.
ഫ​യ​ര്‍ ആ​ൻ​ഡ് റ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ പി. ​വി​ജ​യ​ന്‍, പി.​കെ. അ​ജി​ത്ത് കു​മാ​ര്‍, എം. ​സി​നോ​ജ്, പി.​ലി​ഗേ​ഷ്, അ​രു​ണ്‍ കെ. ​ന​മ്പ്യാ​ര്‍, പി.​പി. രാ​ഹു​ല്‍, യു. ​വി​നീ​ഷ്,ഹോം ​ഗാ​ര്‍​ഡ്മാ​രാ​യ രാ​മ​ച​ന്ദ്ര​ന്‍, പ​ദ്മ​നാ​ഭ​ന്‍, ഗോ​പാ​ല​ന്‍, പു​രു​ഷോ​ത്ത​മ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.