കണ്ണൂർ: ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിലുള്ള സായുധസേന പതാക ദിനാചരണവും സായുധ സേന പതാക വിൽപന ജില്ലാതല ഉദ്ഘാടനവും ജില്ലാ ഡവലപ്മെന്റ് കമ്മീഷണർ ഡി. ആ.ർ മേഘശ്രീ ഉദ്ഘാടനം ചെയ്തു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് എൻ.വി.ജി. നമ്പ്യാർ അധ്യക്ഷത വഹിച്ചു. റിട്ട. ലഫ്. ജനറൽ വിനോദ് നായനാർ പതാകദിന സന്ദേശം കൈമാറി.
ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഇൻചാർജ് പി. വി. പ്രേമാനന്ദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പത്മനാഭൻ, നാഷണൽ എക്സ് സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന അസി. ജനറൽ സെക്രട്ടറി എൻ. തോമസ്, എക്സ് സർവീസ് ലീഗ് ജില്ലാ പ്രസിഡന്റ് പി.കെ. പദ്മനാഭൻ, എയർഫോഴ്സ് അസോസിയേഷൻ കണ്ണൂർ ചാപ്റ്റർ സെക്രട്ടറി പി.എം. ശ്രീനിവാസൻ, അഖില ഭാരതീയ പൂർവ സൈനിക സേവ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആർ. രാജൻ, മുൻ ജില്ലാ സൈനിക ക്ഷേമ ഓഫീസർ രാമചന്ദ്രൻ ബാവിലേരി, സൈനിക ക്ഷേമ ഓഫീസ് ഹൈഡ് ക്ലർക്ക് കെ.കെ. ഷാജി എന്നിവർ പങ്കെടുത്തു. കണ്ണൂരിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്ര സമർപ്പണവും നടത്തി.
കണ്ണൂർ: സായുധസേന പതാക ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനു സമീപത്തെ യുദ്ധ സ്മാരകത്തിൽഡിഎസ്സി സ്റ്റേഷൻ കമാൻഡർ ലഫ്. കേണൽ രാജീവ് ശർമയുടെ നേതൃത്വത്തിൽ പുഷ്പ ചക്രം അർപ്പിച്ചു.
ജില്ലാ ഡെവലപ്മെന്റ് കമ്മീഷണർ ഡി.ആർ. മേഘശ്രീ, റിട്ട. ലഫ്. ജനറൽ നായനാർ, റിട്ട. കേണൽ എം.വി.ജി. നമ്പ്യാർ, ഡിഎസ്സി സുബേദാർ മേജർ എസ്.എസ്. ഷെഖാവത്, സുബേദാർ ഡോളത് സിംഗ്, ഉല്ലാസ് ബാബു, എം.വി. നാരായണൻ, സുബേദാർ ബാലൻ കെ.നമ്പ്യാർ, എം.വത്സരാജ്, കെ.വി. ലീഷിൽ, ടി.വി. രാധാകൃഷ്ണൻ,കെ.വിനോദൻ എന്നിവർ പങ്കെടുത്തു. ഇതോടനുബന്ധിച്ച് ഇന്ത്യൻ സേനയുടെ വിമുക്ത ഭടൻമാർ, സൈനികരുടെ വിധവകൾ തുടങ്ങിയവരുടെ ക്ഷേമത്തിനായി ധനശേഖരണവും നടന്നു.