ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ സ​ന്ദേ​ശ​യാ​ത്ര ന​ട​ത്തി
Saturday, December 3, 2022 1:18 AM IST
ശ്രീ​ക​ണ്ഠ​പു​രം: ലോ​ക ഭി​ന്ന​ശേ​ഷി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​രി​റ്റ​ൻ ലൈ​ഫ് ഭി​ന്ന​ശേ​ഷി യൂ​ണി​റ്റി​ന്‍റേ​യും, ഒ​പ്പം കൂ​ട്ടാ​യ്മ​യു​ടെ​യും, വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ശ്രീ​ക​ണ്ഠ​പു​ര​ത്ത് ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ സ​ന്ദേ​ശ​യാ​ത്ര​യും പൊ​തു സ​മ്മേ​ള​ന​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.
ശ്രീ​ക​ണ്ഠ​പു​രം ഹൈ​സ്കൂ​ൾ പ​രി​സ​ര​ത്ത് നി​ന്ന് ​ബ​സ് സ്റ്റാ​ൻ​ഡ് വ​രെ ന​ട​ത്തി​യ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് വീ​ൽ​ചെ​യ​റി​ൽ ക​ഴി​യു​ന്ന 60 ഓ​ളം ഭി​ന്ന​ശേ​ഷി​ക്കാ​ർ നേ​തൃ​ത്വം ന​ൽ​കി. ​ശ്രീ​ക​ണ്ഠ​പു​രം ബ​സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന​പൊ​തു​സ​മ്മേ​ള​നം ത​ളി​പ്പ​റ​മ്പ് ആ​ർ​ഡി​ഒ ഇ.​പി. മേ​ഴ്‌​സി ഉ​ദ്ഘാ​ട​നം ചെ​യ​തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​കെ.​വി. ഫി​ലോ​മി​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. മോ​ഹ​ന​ൻ, ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ, ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ വി. ​ശി​വ​ദാ​സ​ൻ, പ്ര​ഫ. വി.​ഡി. ജോ​സ​ഫ്, എ​ൻ.​കെ. ല​ത്തീ​ഫ്, കെ.​വി. ശ​ശി​ധ​ര​ൻ, പ്ര​മോ​ദ്, കെ. ​സ​ലാ​ഹു​ദ്ദീ​ൻ, കു​ര്യാ​ക്കോ​സ് പു​ളി​ക്ക​ൽ, ബൈ​ജു, ചാ​ക്കോ കൊ​ന്ന​ക്ക​ൽ, ഫാ. ​ബി​നു പ​യ്യ​മ്പി​ള്ളി, ഫാ. ​അ​നൂ​പ് ന​രി​മ​റ്റം, ഫാ. ​അ​തി​ൻ മ​ന​ക്ക​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​മ​രി​റ്റി​ൻ ഒ​പ്പം കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ൾ, ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ, ചെ​ങ്ങ​ളാ​യി, ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, ഹ​രി​ത സേ​നാം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, കോ​ട്ടൂ​ർ ഐ​ടി​ഐ, എ​സ്ഇ​എ​സ് കോ​ള​ജ്‌ ശ്രീ​ക​ണ്ഠ​പു​രം, നാ​ഷ​ണ​ൽ കോ​ള​ജ് ശ്രീ​ക​ണ്ഠ​പു​രം, കേ​ര​ള സ്റ്റേ​റ്റ് എ​ക്‌​സ് സ​ർ​വീ​സ് ലീ​ഗ്‌ ശ്രീ​ക​ണ്ഠ​പു​രം യൂ​ണി​റ്റ്, ല​യേ​ൺ​സ്‌ ക്ല​ബ് ശ്രീ​ക​ണ്ഠ​പു​രം, ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ൾ ശ്രീ​ക​ണ്ഠ​പു​രം, ശ്രീ​ക​ണ്ഠ​പു​രം ഗ​വ. ഹൈ​സ്കൂ​ൾ, ചെ​മ്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് സ്കൂ​ൾ, ചു​ഴ​ലി ഗ​വ. ഹൈ​സ്‌​കൂ​ൾ, ന​വ​ജ്യോ​തി കോ​ള​ജ് ചെ​റു​പു​ഴ, സാ​ൻ​ജോ​ർ​ജി​യ സ്പെ​ഷ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു.