പ​യ്യാ​വൂ​രി​ലെ വാ​ത​ക ശ്മ​ശാ​നം: മ​ന്ത്രി​ക്ക്‌ പ​രാ​തി ന​ൽ​കി പ്ര​തി​പ​ക്ഷം
Friday, November 25, 2022 12:55 AM IST
പ​യ്യാ​വൂ​ർ: ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ​യ​റ്റ​ടി പ​റ​മ്പി​ൽ നി​ർ​മി​ച്ച ആ​ധു​നി​ക വാ​ത​ക ശ്മ​ശാ​നം പൊ​തു ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​നെ​തി​രേ പ​രാ​തി​യു​മാ​യി പ്ര​തി​പ​ക്ഷം.
ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന് ത​ന്നെ​യാ​ണ് അം​ഗ​ങ്ങ​ളാ​യ ആ​നീ​സ് ജോ​സ​ഫ്, ടെ​ൻ​സ​ൺ ജോ​ർ​ജ്, ടി.​പി. അ​ഷ്‌​റ​ഫ്‌, സി​ന്ധു ബെ​ന്നി, സി​ജി ഒ​ഴാ​ങ്ക​ൽ എ​ന്നി​വ​ർ പ​രാ​തി ന​ൽ​കി​യ​ത്. ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​ക്കും പ​ക​ർ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.
ശ്മ​ശാ​ന​ത്തി​ൽ നി​യ​മ​പ്ര​കാ​രം സ്ഥാ​പി​ക്കേ​ണ്ട അ​ഗ്നി​ശ​മ​ന സം​വി​ധാ​നം ഒ​രു​ക്കാ​തെ​യാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​തെ​ന്നും ഇ​ത് വ​ലി​യ അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നു​മാ​ണ് പ​രാ​തി. ശ്മ​ശാ​നം നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് ത​ന്നെ പ​ഞ്ചാ​യ​ത്ത്‌ വി​ശ​ദ​മാ​യ പ്ലാ​ൻ സ​മ​ർ​പ്പി​ച്ചു ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യു ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ നി​ന്നും എ​ൻ​ഒ​സി വാ​ങ്ങി​യി​രു​ന്നു.
എ​ന്നാ​ൽ അ​ഗ്നി​ശ​മ​ന സം​വി​ധാ​ന​ങ്ങ​ളോ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ അ​നു​മ​തി​യോ മ​റ്റു ഡി​പ്പാ​ർ​ട്മെ​ന്‍റ് അ​നു​മ​തി​ക​ളോ കെ​ട്ടി​ട ന​മ്പ​റോ പോ​ലും ഇ​ല്ലാ​തെ​യാ​ണ് ശ്മ​ശാ​നം ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.