വിട്ടുകൊടുക്കാതെ ക​ണ്ണൂ​ർ നോ​ർ​ത്ത്
Friday, November 25, 2022 12:55 AM IST
ക​ണ്ണൂ​ർ: റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ര​ണ്ടു ദി​വ​സ​ത്തെ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ ഇ​തു​വ​രെ ഫ​ലം പ്ര​ഖ്യാ​പി​ച്ച 207 മ​ത്സ​ര​ങ്ങ​ളി​ൽ 558 പോ​യി​ന്‍റ് നേ​ടി​യ ക​ണ്ണൂ​ർ നോ​ർ​ത്ത് ആ​ധി​പ​ത്യം തു​ട​രു​ന്നു. 490 പോ​യി​ന്‍റോ​ടെ പ​യ്യ​ന്നൂ​ർ ര​ണ്ടാം സ്ഥാ​ന​ത്തും 479 പോ​യി​ന്‍റ് നേ​ടി ഇ​രി​ട്ടി മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.
സ്കൂ​ൾ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​യി​ന്‍റ് നി​ല: രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ എ​ച്ച്എ​സ്എ​സ്, മൊ​കേ​രി- 228 പോ​യി​ന്‍റ്, മ​ന്പ​റം എ​ച്ച്എ​സ്എ​സ്- 194 പോ​യി​ന്‍റ്. ‌സ​ബ് ജി​ല്ലാ​ത​ലം: യു​പി ജ​ന​റ​ൽ- ക​ണ്ണൂ​ർ സൗ​ത്ത്- 125 പോ​യി​ന്‍റ്, മ​ട്ട​ന്നൂ​ർ- 94 പോ​യി​ന്‍റ്. എ​ച്ച്എ​സ് ജ​ന​റ​ൽ- ക​ണ്ണൂ​ർ നോ​ർ​ത്ത്- 254 പോ​യി​ന്‍റ്,ക​ണ്ണൂ​ർ സൗ​ത്ത്- 234 പോ​യി​ന്‍റ്. എ​ച്ച്എ​സ്എ​സ് ജ​ന​റ​ൽ- ക​ണ്ണൂ​ർ നോ​ർ​ത്ത്- 304 പോ​യി​ന്‍റ്, ഇ​രി​ട്ടി- 285 പോ​യി​ന്‍റ്.


പാ​ടിയും നേടിയും

ക​ണ്ണൂ​ർ: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ചെ​ന്പേ​രി നി​ർ​മ​ല ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് പു​തു ച​രി​തം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ദേ​ശ​ഭ​ക്തി​ഗാ​ന മ​ത്സ​ര​ത്തി​ൽ ഭാ​ര​ത​ത്തി​ന്‍റെ പ​ഴ​യ​കാ​ല സ​മ​ര​ങ്ങ​ളും ഇ​ന്ന​ത്തെ അ​തി​ജീ​വ​ന പോ​രാ​ട്ട​ങ്ങ​ളും പാ​ടി​യാ​ണ് ഇ​വ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രി​ക്കു​ന്ന​ത്.
ദേ​ശ​ഭ​ക്തി​ഗാ​ന മ​ത്സ​ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്കു​ള്ള വാ​തി​ൽ സ്കൂ​ളി​ന് മു​ന്നി​ൽ തു​റ​ന്നു കി​ട്ടു​ന്ന​ത്. മാ​ന​സ് ജോ​സ​ഫ്, ബി​മ​ൽ പി. ​ബി​നു, അ​ല​ൻ മാ​ത്യു, കെ. ​ഫ്ല​വ​റി​ൻ മ​നോ​ജ്, എ​ലേ​ന പോ​ൾ, ജ്വ​ൽ​ന മ​രി​യ ജോ​സ്, ഏ​യ്ഞ്ച​ലീ​ന തെ​രേ​സ് ടോം ​എ​ന്നി​വ​രാ​ണ് ടീ​മം​ഗ​ങ്ങ​ൾ. സാ​യി നെ​ല്ലി​ക്കു​റ്റി ആ​ണ് പ​രി​ശീ​ല​ക​ൻ.