തൊ​ഴി​ലു​റ​പ്പ് കൂ​ലി ന​ഷ്ട​പ​രി​ഹാ​രം: ചട്ടങ്ങളായെന്ന് മ​ന്ത്രി രാജേഷ്
Friday, November 25, 2022 12:53 AM IST
പേ​രാ​വൂ​ർ : തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ കൂ​ലി 15 ദി​വ​സ​ത്തി​ന​കം ന​ൽ​കാ​നും കൂ​ലി വൈ​കി​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​മു​ള്ള ച​ട്ട​ങ്ങ​ൾ കേ​ര​ളം രൂ​പീ​ക​രി​ച്ച​താ​യി മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു. നീ​ർ​ത്ത​ടാ​ധി​ഷ്ഠി​ത സ​മ​ഗ്ര വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ഴു​വ​ൻ നീ​ർ​ത്ത​ട​ങ്ങ​ളി​ലും സ​മ​ഗ്ര നീ​ർ​ത്ത​ട പ​രി​പാ​ല​ന പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ സം​സ്ഥാ​ന ത​ല പ്ര​ഖ്യാ​പ​ന​വും സ​മ​ഗ്ര പ​ദ്ധ​തി രേ​ഖാ പ്ര​കാ​ശ​ന​വും പേ​രാ​വൂ​രി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്ത് ഒ​രു ബ്ലോ​ക്കി​ലെ മു​ഴു​വ​ൻ നീ​ർ​ത്ത​ട​ങ്ങ​ൾ​ക്കും സ​മ​ഗ്ര നീ​ർ​ത്ത​ട പ​രി​പാ​ല​ന പ​ദ്ധ​തി ത​യാ​റാ​ക്കി​യ ആ​ദ്യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​യി പേ​രാ​വൂ​ർ മാ​റി​യ​തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.
തൊ​ഴി​ലു​റ​പ്പ് കൂ​ലി വൈ​കി​യാ​ൽ കാ​ര​ണ​ക്കാ​ര​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നി​ൽ നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ണ്ണ് ജ​ല​സം​ര​ക്ഷ​ണ കാ​ർ​ഷി​ക വി​ക​സ​ന രം​ഗ​ത്ത് പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ള​ത്തി​ന് മാ​തൃ​ക​യാ​ണ്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് നീ​ർ​ത്ത​ട വി​ക​സ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സ​മ​ഗ്ര പ​ദ്ധ​തി രേ​ഖ കേ​ര​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എം. കൃ​ഷ്ണ​ൻ ഏ​റ്റു​വാ​ങ്ങി. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വ കേ​ര​ളം ക​ർ​മ​പ​ദ്ധ​തി സം​സ്ഥാ​ന കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ടി.​എ​ൻ. സീ​മ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തീം ​സോ​ഗ് പ്ര​കാ​ശ​നം സി​ഡ​ബ്ള്യു​ആ​ർ​ഡി​എം എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​ര​ക്ട​ർ ഡോ. ​മ​നോ​ജ് പി ​സാ​മു​വ​ൽ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജൂ​ബി​ലി ചാ​ക്കോ പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ ​സു​ധാ​ക​ര​ൻ, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ,പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രീ​ത ദി​നേ​ശ​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​പി. വേ​ണു​ഗോ​പാ​ല​ൻ, ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ, സി.​ടി. അ​നീ​ഷ്, റോ​യി ന​മ്പു​ടാ​കം, ടി. ​ബി​ന്ദു, എം. ​റി​ജി, വി. ​ഹൈ​മാ​വ​തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.