അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളെ അ​വ​ഗ​ണി​ക്കു​ന്നു
Friday, September 30, 2022 12:54 AM IST
ക​ണ്ണൂ​ർ: അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള റെ​ക്ക​ഗ്‌​നൈ​സ്ഡ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ( കെ​ആ​ർ​എ​സ്എം​എ) ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ജി​ല്ല​യി​ലെ അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ളി​ലും മ​റ്റു മേ​ഖ​ല​ക​ളി​ലും ക​ഴി​വ് തെ​ളി​യി​ച്ച സ്ഥാ​പ​ന​ങ്ങ​ളെ കേ​ര​ള റെ​ക്ക​ഗ്‌​നൈ​സ്ഡ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ക്കും. വി​ജ​യോ​ത്സ​വ്-2022 എ​ന്ന പേ​രി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ക​ണ്ണാ​ടി​പ്പ​റ​ന്പ് ദാ​റു​ൽ ഹ​സ്നാ​ദ് ഇം​ഗ്ലീ​ഷ് ഹൈ​സ്കൂ​ളി​ൽ രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന സം​ഗ​മം കെ. ​സു​ധാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ലും മ​റ്റു വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ളി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ളെ കെ.​വി. സു​മേ​ഷ് എം​എ​ൽ​എ ആ​ദ​രി​ക്കും.


ച​ട​ങ്ങി​ൽ ക​ർ​മ​ര​ത്ന അ​വാ​ർ​ഡ് ജേ​താ​വ് ന​ജീ​ബ് മു​ട്ട​ത്തെ​യും ആ​ദ​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ഹ​മ്മ​ദ്, ന​ജീ​ബ് മു​ട്ടം, സ​മീ​ർ രാ​മ​ന്ത​ളി, കെ.​എ​ൻ. മു​സ്ത​ഫ, എ​ൻ.​പി. സ​ജീ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.