ആദർശിന് ജില്ലാ തല അവാർഡ്
1532876
Friday, March 14, 2025 6:03 AM IST
തവിഞ്ഞാൽ: ദേശീയ തലത്തിൽ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പ് നടത്തുന്ന 2024-25 വർഷത്തെ ഇൻസ്പയർ ജില്ലാതല അവാർഡിന് തവിഞ്ഞാൽ സെന്റ് തോമസ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി വി.ബി. ആദർശ് അർഹനായി.
10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. മികച്ച പ്രകടനം കാഴ്ചവച്ച ആദർശിനെ സ്കൂൾ മാനേജ്മെന്റും പിടിഎയും അനുമോദിച്ചു.