സഞ്ചരിക്കുന്ന മാവേലി സ്റ്റോർ ആരംഭിച്ചു
1532865
Friday, March 14, 2025 5:51 AM IST
പുൽപ്പള്ളി: സഞ്ചരിക്കുന്ന മാവേലി സ്റ്റോറിന്റെ പ്രവർത്തനം മുള്ളൻകൊല്ലി പഞ്ചായത്തിൽ ആരംഭിച്ചു. മാടപ്പള്ളിക്കുന്ന്, സീതാമൗണ്ട്, അംബേദ്കർ കോളനി, കൊളവള്ളി എന്നിവിടങ്ങളിലാണ് എല്ലാ വ്യാഴാഴ്ചകളിലും സഞ്ചരിക്കുന്ന മാവേലി സ്റ്റോറിന്റെ പ്രവർത്തനമുണ്ടാവുക. മാടപ്പള്ളിക്കുന്നിൽ നടന്ന ചടങ്ങിൽ മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷൈജു പഞ്ഞിത്തോപ്പിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷിനു കച്ചിറയിൽ, ഗ്രാമപ്പഞ്ചായത്തംഗം ജെസി സെബാസ്റ്റ്യൻ, ഡിപ്പോ മാനേജർ ഷൈൻ മാത്യു, മാർക്കറ്റിംഗ് മാനേജർ ഇ.എസ്. ബെന്നി, വിജയൻ കളത്തുപ്പറന്പിൽ, സജീവൻ മേമുട്ടത്ത്, ബേസിൽ പോൾ എന്നിവർ പ്രസംഗിച്ചു.