പഠനോത്സവം നടത്തി
1532869
Friday, March 14, 2025 5:57 AM IST
പുൽപ്പള്ളി: ആടിക്കൊല്ലി ദേവമാത എഎൽപി സ്കൂളിൽ പഞ്ചായത്ത്തല പഠനോത്സവം സംഘടിപ്പിച്ചു. പഠനോത്സവത്തോട് ഭാഗമായി നടത്തിയ പഴയകാല ഉപകരണങ്ങളുടെയും നാണയങ്ങളുടെയും സ്റ്റാന്പുകളുടെയും പ്രദർശനവും കെജി വിദ്യാർഥികളുടെ ഫ്രൂട്ട്സ്ഡേ യും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് ടി.ജെ. ലിസി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഇ.എം. ആശ, അഡോണ്‍ അനീഷ്, ദീപ്തി ബിന്േറാ, സോണിയ മാത്യു, ഫെലിക്സ് ടോം അനീഷ് എന്നിവർ പ്രസംഗിച്ചു.