ബാങ്കിന് മുൻപിൽ ധർണ നടത്തി
1532868
Friday, March 14, 2025 5:57 AM IST
മാനന്തവാടി: താലൂക്ക് സഹകരണ ജനാധിപത്യവേദിയുടെ ആദിമുഖ്യത്തിൽ സംസ്ഥാന സർക്കാരിന്റെ സഹകരണമേഖലയോടുള്ള അവ ഗണനക്കെതിരേ കേരളബാങ്ക് മാനന്തവാടി ശാഖയുടെ മുൻപിൽ ധർണ നടത്തി. ജില്ലാചെയർമാൻ അഡ്വ.എൻ.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയർമാൻ ബെന്നി അരിഞ്ചേർമല അധ്യക്ഷത വഹിച്ചു.
പി.വി. ജോർജ്, കുന്നത്ത് മത്തച്ചൻ, എ. പ്രഭാകരൻ, ബേബി തുരുത്തിയിൽ, സി.കെ. ഉണ്ണികൃഷ്ണൻ, വി.വി. രാമകൃഷ്ണൻ, എം.എ. പൗലോസ്, ബീന സജി, അപ്പച്ചൻ, ഹംസ പഞ്ചാരക്കൊല്ലി, എം.ജി. ബാബു, സജി നടവയൽ, ജിസസ് കമ്മന എന്നിവർ പ്രസംഗിച്ചു.