അനുശോചിച്ചു
1532870
Friday, March 14, 2025 5:57 AM IST
കൽപ്പറ്റ: പ്രമുഖ ചിന്തകനും ദലിത് പക്ഷ ചിന്തകളെ എന്നും ഉയർത്തിപ്പിടിച്ച എഴുത്തുകാരനുമായിരുന്ന കെ.കെ. കൊച്ചിന്റെ നിര്യാണത്തിൽ സിപിഐ (എംഎൽ) റെഡ് സ്റ്റാർ അനുശോചിച്ചു. ഒട്ടേറെ കൃതികളുടെ രചയിതാവായ അദ്ദേഹത്തിന്റെ ദലിതൻ എന്ന ആത്മകഥ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ്, പി.എം. ജോർജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ. ഷിബു, കെ. പ്രേംനാഥ്, കെ.ജി. മനോഹരൻ, സി.ജെ. ജോണ്സണ് തുടങ്ങിയവർ പ്രസംഗിച്ചു.