ഉരുൾ ദുരന്തം: ടിന്പർ മർച്ചന്റ്സ് അസോസിയേഷൻ നിർമിക്കുന്ന വീടിന് കട്ടിള വച്ചു
1532862
Friday, March 14, 2025 5:51 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ദുരന്തബാധിത കുടുംബത്തിന് ടിന്പർ മർച്ചന്റ്സ് അസോസിയേഷൻ എരനെല്ലൂരിൽ നിർമിക്കുന്ന വീടിന്റെ കട്ടിളവയ്പ് സംസ്ഥാന പ്രസിഡന്റ് വക്കച്ചൻ പുല്ലാട്ട് നിർവഹിച്ചു. ഇതോടനുബന്ധിച്ചു നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ജയിംസ് അന്പലവയൽ അധ്യക്ഷത വഹിച്ചു. കട്ടിളയും മരം ഉരുപ്പടികളും സംഭാവന ചെയ്ത എ.പി. നൗഷാദ് ചുണ്ടേൽ, ടി.എ. ഷൗക്കത്തലി മേപ്പാടി എന്നിവരെ അനുമോദിച്ചു. സംസ്ഥാന കോ ഓർഡിനേറ്റർ സി.എച്ച്. മുനീർ കണ്ണൂർ മുഖ്യപ്രഭാഷണം നടത്തി.
കെ.എ. ടോമി, പി. ഷാഹുൽ ഹമീദ്, വി. ഉമ്മർ ഹാജി, കെ.പി. ബെന്നി, കെ.സി.കെ. തങ്ങൾ, വി.ജെ. ജോസ്, ജാബിർ കരണി, എ. സലിം, നാസർ പാറക്കണ്ടി, വിജയൻ മേപ്പാടി, പി. ആലി, എ.പി. നൗഷാദ്, ടി.എ. ഷൗക്കത്തലി എന്നിവർ പ്രസംഗിച്ചു.