കാർഷിക യന്ത്രങ്ങൾ സൗജന്യമായി സർവീസ് ചെയ്യാം
1532864
Friday, March 14, 2025 5:51 AM IST
പനമരം: പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ കേടായ മുഴുവൻ കാർഷിക യന്ത്രങ്ങളും 24 വരെ പനമരം ബ്ലോക്ക് പഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ കേരള സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷൻ ഒരുക്കുന്ന കേന്ദ്രീകൃത ക്യാന്പിൽ അറ്റകുറ്റപ്പണി തീർത്തു നൽകുന്നു.
ട്രാക്ടർ, ടില്ലർ പോലുള്ള വലിയ കാർഷിക യന്ത്രങ്ങൾ തൽസ്ഥാനത്ത് ചെന്ന് പരിശോധിച്ച് അറ്റകുറ്റപ്പണി തീർത്തുനൽകും. അറ്റകുറ്റപ്പണി സൗജന്യമായിരിക്കും. ക്യാന്പിന്റെ സേവനം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന കർഷകർ അവരവരുടെ കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.
പരിപാടിയുടെ പനമരം ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി നിർവഹിച്ചു. പനമരം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.എസ്. സുമിന പരിപാടി വിശദീകരിച്ചു.