പുസ്തകങ്ങൾ കൈമാറി
1532873
Friday, March 14, 2025 5:57 AM IST
പുൽപ്പള്ളി: സ്നേഹ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ സുരഭി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന് പുസ്തകങ്ങൾ കൈമാറി.
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വായനാശീലത്തെ തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകങ്ങൾ ക്ലബ്ബിന്റെ ലൈബ്രറിക്ക് നൽകിയത്.
പൈലി തെക്കിനേത്ത് ക്ലബ് പ്രസിഡന്റ് മാത്യു ഉണ്ണ്യാപ്പള്ളിക്ക് പുസ്തകങ്ങൾ കൈമാറി. സുനിൽ പാലമറ്റം, ടി.വി. ജോർജ്, അനുശ്രീ എന്നിവർ പ്രസംഗിച്ചു.