മെഡിക്കൽ ക്യാന്പ് നടത്തി
1532859
Friday, March 14, 2025 5:51 AM IST
പുൽപ്പള്ളി: മാനന്തവാടി ഗവ. ജില്ലാ ആശുപത്രിയും സീതാമൗണ്ട് സെന്റ് ജോസഫ്സ് ചാരിറ്റിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയനും സംയുക്ത ലോഡിംഗ് തൊഴിലാളി യൂണിയനും ചേർന്ന് സീതാമൗണ്ട് സെന്റ് ജോസഫ്സ് പാരീഷ് ഹാളിൽ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു.
ഫാ. ജോർജ് കിഴക്കുംപുറം ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷിനു കച്ചിറയിൽ അധ്യക്ഷത വഹിച്ചു. ജോബി മുണ്ടോക്കുഴിയിൽ, ഡോ. ധന്യ, തോംസണ് ഞൊണ്ടൻമാക്കൽ എന്നിവർ പ്രസംഗിച്ചു.