ലഹരി വിരുദ്ധ ചങ്ങലതീർത്തു
1532866
Friday, March 14, 2025 5:57 AM IST
മാനന്തവാടി: ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ലാ അസോസിയേഷന്റെ തീരുമാനപ്രകാരം ലഹരി വിരുദ്ധ ദിനാചരണ കാന്പയിനിന്റെ ഭാഗമായി കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂൾ സ്കൗട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ചങ്ങലതീർത്തു.
ലഹരി വിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ പ്രചരണം, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് തുടങ്ങിയവയും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ പി.എ. ഷാജു ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി.ജെ. ഷിജോ അധ്യക്ഷത വഹിച്ചു. സ്കൗട്ട് ആനന്ദ് കൃഷ്ണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
സ്കൂളിലെ അധ്യാപകരും അനധ്യാപകരും സ്കൗട്ട് വിദ്യാർഥികളും മറ്റു വിദ്യാർഥികളും ചങ്ങലയിൽ കണ്ണി ചേർന്നു. എമിൽ ഷാജ്, റോജൽ ജിൻസണ് എന്നിവർ പ്രസംഗിച്ചു. സ്കൗട്ട് മാസ്റ്റർ നജീബ് മണ്ണാർ നേതൃത്വം നൽകി.