കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
1532871
Friday, March 14, 2025 5:57 AM IST
കൽപ്പറ്റ: വ്യത്യസ്ത കേസുകളിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിലായി. തോൽപ്പെട്ടി ആളൂർ കണ്ണൻ(24), നടവയൽ പായ്ക്കമൂല മഹേഷ്(21)എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം ബാവലി പോലീസ് എയ്ഡ് പോസ്റ്റിനു സമീപം പരിശോധനയിലാണ് 14 ഗ്രാം കഞ്ചാവുമായി കണ്ണൻ പിടിയിലായത്.
45 ഗ്രാം കഞ്ചാവുമായി മഹേഷിനെ പുൽപ്പള്ളി വിജയ ഹൈസ്കൂൾ പരിസരത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.