തരിയോട് പഞ്ചായത്ത് പഠനോത്സവം
1532867
Friday, March 14, 2025 5:57 AM IST
തരിയോട്: സെന്റ് മേരീസ് യുപി സ്കൂളിൽ പഞ്ചായത്ത്തല പഠനോത്സവം മികവ് 2കെ25 നടന്നു. കുട്ടികളുടെ ഒരു വർഷത്തെ പഠന മികവുകളുടെ പ്രദർശനം, വിവിധ കലാപരിപാടികൾ എന്നിവ നടന്നു.
പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് പ്ലാശനാൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ സജി ജോണ്‍, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ വി.ജി. ഷിബു, വൈസ് പ്രസിഡന്റ് പുഷ്പ മനോജ്, വാർഡ് അംഗങ്ങളായ ഗോപിനാഥൻ,
സൂന നവീൻ, പിടിഎ പ്രസിഡന്റ് പയസ് മാത്യു, എംപിടിഎ പ്രസിഡന്റ് ഷബാന അബ്ബാസ്, ബിആർസി പ്രതിനിധി എം. ശാരിക, എസ്ആർജി കണ്‍വീനർ സിസ്റ്റർ ജിൻസി പിജെ എന്നിവർ പ്രസംഗിച്ചു.