പുകയില ഉത്പന്നങ്ങൾ പിടികൂടി
1514072
Friday, February 14, 2025 4:12 AM IST
ഗൂഡല്ലൂർ: കേരള ബസിൽ കടത്തുകയായിരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടി. തമിഴ്നാട്-കർണാടക അതിർത്തിയായ കക്കനഹള്ള ചെക്പോസ്റ്റിൽ ഗൂഡല്ലൂർ എസ്ഐ കപിൽദേവിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
ഇതുമായി ബന്ധപ്പെട്ട് ദേവർഷോല ഒറ്റുവയൽ സ്വദേശി അൻസാറലിയെ (32) കസ്റ്റഡിയിലെടുത്തു. മൈസൂരുവിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കഐസ്ആർടിസി ബസിൽ നിന്നാണ് ഇത് പിടികൂടിയത്.