ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് 15ന്
1514071
Friday, February 14, 2025 4:12 AM IST
കൽപ്പറ്റ: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ (കഐസ്എംഡിഎഫ്സി) വിവിധ മേഖല ഓഫീസുകളിൽ നിന്ന് വായ്പ എടുക്കുകയും എന്നാൽ വിവിധ കാരണങ്ങളാൽ യഥാസമയം തിരിച്ചടയ്ക്കാൻ കഴിയാതെ വരികയും ചെയ്ത ഉപഭോക്താക്കൾക്ക് ഇളവ് നൽകിക്കൊണ്ട് ഒക്ടോബർ ഒന്ന് മുതൽ മാർച്ച് 31 വരെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കി വരുന്നു.
പദ്ധതിയുടെ കോഴിക്കോട്, വയനാട് ജില്ലകളിലെ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് 15ന് രാവിലെ 10ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ന്യൂനപക്ഷക്ഷേമം വഖഫ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.