ക്ഷേമ പദ്ധതികൾ വിതരണം ചെയ്തു
1514070
Friday, February 14, 2025 4:12 AM IST
ഉൗട്ടി: കോത്തഗിരി താലൂക്കിലെ ജക്കനാറെ പഞ്ചായത്തിലെ കുഞ്ചപ്പന ഗവ. സ്കൂളിൽ നടന്ന അദാലത്തിൽ ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യതന്നീറു 69 പേർക്ക് 46.47 ലക്ഷം രൂപയുടെ ക്ഷേമ പദ്ധതികൾ വിതരണം ചെയ്തു.
സബ് കളക്ടർമാരായ കൗസിക്, സംഗീത, കൃഷിവകുപ്പ് ഡയറക്ടർ ശിബിലാ മേരി, ജില്ലാ സിവിൽ സപ്ലൈസ് വകുപ്പ് ഓഫീസർ രവിചന്ദ്രൻ, ഐശ്വര്യ, രാജലക്ഷ്മി, സുബ്രഹ്മണി തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് പഞ്ചായത്തിലെ അങ്കണവാടിയുടെ നിർമാണ പ്രവൃത്തികൾ കളക്ടർ പരിശോധിച്ചു.