ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് അഞ്ച് മണിക്കൂർ ഗതാഗതം തടസപ്പെട്ടു
1514069
Friday, February 14, 2025 4:12 AM IST
ഗൂഡല്ലൂർ: ഉൗട്ടി-ഗൂഡല്ലൂർ ദേശീയപാതയിലെ തവളമലയിൽ ചരക്ക് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് അഞ്ച് മണിക്കൂർ വാഹന ഗതാഗതം തടസപ്പെട്ടു.
ലോറി ഡ്രൈവർ ഉൗട്ടി സ്വദേശി നാഗരാജിന് പരിക്കേറ്റു. ഇദ്ദേഹത്തെ ഗൂഡല്ലൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴിനാണ് സംഭവം. മൈസൂരുവിൽ നിന്ന് ഉൗട്ടിയിലേക്ക് അരി കയറ്റി പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണംവിട്ട് അൻപത് അടി താഴ്ചയിലേക്ക് മറിഞ്ഞത്.
അപകടത്തെത്തുടർന്ന് റോഡിന്റെ ഇരുവശങ്ങളിലും നൂറുകണക്കിന് വാഹനങ്ങളാണ് കുടുങ്ങി കിടന്നിരുന്നത്. ലോറി വളവിൽ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പിന്നീട് ജെസിബി കൊണ്ടുവന്ന് ലോറി എടുത്ത് മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.