മഹിളാ സാഹസ് യാത്ര രണ്ടാംഘട്ടം ഇന്ന്
1514068
Friday, February 14, 2025 4:12 AM IST
കൽപ്പറ്റ: പിണറായി സർക്കാരിനെതിരേ കുറ്റപത്രവുമായി മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെബി മേത്തർ എംപി. നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയുടെ രണ്ടാംഘട്ടം ഇന്ന് ജില്ലയിൽ തുടങ്ങും.
ബോയ്സ് ടൗണ്‍, തലപ്പുഴ, തൊണ്ടർനാട്, തിരുനെല്ലി, വെള്ളമുണ്ട, അഞ്ചുകുന്ന്, എടവക, നല്ലൂർനാട്, മാനന്തവാടി, പയ്യന്പള്ളി എന്നിവിടങ്ങളിൽ ഇന്ന് യാത്രാപര്യടനം ഉണ്ടാകുമെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ് അറിയിച്ചു.
കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദീഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം പി.കെ. ജയലക്ഷ്മി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിക്കും.