ബത്തേരി മഹാഗണപതി ക്ഷേത്രം ശ്രീകോവിൽ പിച്ചള കെട്ടി സമർപ്പിച്ചു
1514065
Friday, February 14, 2025 4:12 AM IST
സുൽത്താൻ ബത്തേരി: രാംജിത്ത് അസോസിയേഷൻ വഴിപാടായി നൽകിയ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് മഹാഗണപതി ക്ഷേത്രത്തിന്റെ ശ്രീകോവിൽ പിച്ചള കെട്ടി സമർപ്പിച്ചു.
തന്ത്രി ബ്രഹ്മശ്രീ കോഴിക്കോട്ടിരി കുഞ്ഞനിയൻ നന്പൂതിരി കർമങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര സമിതി പ്രസിഡന്റ് കെ.ജി. ഗോപാലപിള്ള അധ്യക്ഷത വഹിച്ചു. രാംജിത്ത് അസോസിയേഷൻ പാർട്ണർമാരായ ജയജിത്ത്, രാമചന്ദ്രൻ എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു.
അഡ്വ.പി. ചാത്തുക്കുട്ടി, വി. ഭാസ്കരൻ, കെ.എം. ബാലകൃഷ്ണൻ, ടി. രവീന്ദ്രൻ, ഡോ.ഡി. മധുസൂദനൻ, ഡോ.വി. സത്യാനന്ദൻ, പി.വി. നാരായണൻ, പി.കെ. മാധവൻ, സുരേന്ദ്രൻ ആവേത്താൻ, കെ.എ. അശോകൻ, ബാബു കട്ടയാട് എന്നിവർ പ്രസംഗിച്ചു.