മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള പുരസ്കാരം സംഷാദ് മരക്കാർ ഏറ്റുവാങ്ങി
1514064
Friday, February 14, 2025 4:09 AM IST
കൽപ്പറ്റ: എ.പി.ജെ. അബ്ദുൾ കലാം സ്റ്റഡി സെന്റർ നൽകുന്ന കേരളത്തിലെ മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള ജനമിത്ര പുരസ്ക്കാരം വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ സമ്മാനിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയായിരുന്നു. ചീഫ് വിപ്പ് എൻ. ജയരാജ്, ഡീൻ കുര്യാക്കോസ് എംപി, മോൻസ് ജോസഫ് എംഎൽഎ, ഐ.ബി. സതീഷ് എംഎൽഎ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.